ഇറാന് എതിരേ യുഎസ് ഉപരോധം പ്രഖ്യാപിച്ചു
ഇറാന് എതിരേ യുഎസ് ഉപരോധം പ്രഖ്യാപിച്ചു
Tuesday, June 25, 2019 1:23 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഇ​​റാ​​നെ ക​​ടു​​ത്ത സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ട് യു​​എ​​സ് പു​​തി​​യ ഉ​​പ​​രോ​​ധം പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തു സം​​ബ​​ന്ധി​​ച്ച എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഉ​​ത്ത​​ര​​വി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഒ​​പ്പു​​വ​​ച്ചു. ഇ​​റാ​​ന്‍റെ പ​​ര​​മോ​​ന്ന​​ത നേ​​താ​​വ് അ​​യ​​ത്തൊ​​ള്ളാ അ​​ലി ഖ​​മ​​ന​​യ്‌​​യ്ക്കും മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ൾ​​ക്കും ഉ​​പ​​രോ​​ധം ബാ​​ധ​​ക​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. യു​​എ​​സി​​ന്‍റെ നി​​യ​​മ​​പ​​രി​​ധി​​യി​​ലു​​ള്ള ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യി ഇ​​വ​​ർ​​ക്ക് ഇ​​നി ബ​​ന്ധ​​പ്പെ​​ടാ​​നാ​​വി​​ല്ല. ഇ​​റാ​​ന്‍റെ എ​​ണ്ണ​​ക്ക​​ച്ച​​വ​​ടം ത​​ട​​യു​​ന്ന​​തി​​നു ല​​ക്ഷ്യ​​മി​​ട്ട് നേ​​ര​​ത്തെ പ്ര​​ഖ്യാ​​പി​​ച്ച ഉ​​പ​​രോ​​ധ​​ത്തി​​നു പു​​റ​​മേ​​യാ​​ണ് പു​​തി​​യ സാ​​ന്പ​​ത്തി​​ക ഉ​​പ​​രോ​​ധം .

ഇ​​റാ​​ൻ പ്ര​​ശ്ന​​ത്തി​​ൽ നാം ​​കു​​റെ​​യേ​​റെ സം​​യ​​മ​​നം പാ​​ലി​​ച്ചു. ഭാ​​വി​​യി​​ലും ഇ​​ങ്ങ​​നെ​​യാ​​യി​​ക്കൊ​​ള്ള​​ണ​​മെ​​ന്നി​​ല്ലെ​​ന്നു ട്രം​​പ് പ​​റ​​ഞ്ഞു. ഇ​​റാ​​നെ​​തി​​രേ​​യു​​ള്ള സ​​മ്മ​​ർ​​ദം ശ​​ക്ത​​മാ​​ക്കു​​മെ​​ന്നും ഒ​​രു​​കാ​​ര​​ണ​​വ​​ശാ​​ലും അ​​ണ്വാ​​യു​​ധം സ്വാ​​യ​​ത്ത​​മാ​​ക്കാ​​ൻ അ​​വ​​രെ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നും ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി. ട്ര​​ഷ​​റി സെ​​ക്ര​​ട്ട​​റി സ്റ്റീ​​വ​​ൻ നു​​ചി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഉ​​ത്ത​​ര​​വി​​ൽ ട്രം​​പ് ഒ​​പ്പി​​ട്ട​​ത്.

പോംപിയോ സൗദിയിൽ

യു​​എ​​സ് ഡ്രോ​​ൺ ഇ​​റാ​​ൻ വീ​​ഴ്ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു​​ള്ള സം​​ഘ​​ർ​​ഷാ​​വ​​സ്ഥ​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി മൈ​​ക്ക് പോം​​പി​​യോ ഇ​​ന്ന​​ലെ സൗ​​ദി​​യി​​ലെ​​ത്തി സ​​ൽ​​മാ​​ൻ രാ​​ജാ​​വു​​മാ​​യും കി​​രീ​​ടാ​​വ​​കാ​​ശി മു​​ഹ​​മ്മ​​ദ് ബി​​ൻ സ​​ൽ​​മാ​​ൻ രാ​​ജ​​കു​​മാ​​ര​​നു​​മാ​​യും ച​​ർ​​ച്ച ന​​ട​​ത്തി. ഇ​​തേ​​സ​​മ​​യം ഇ​​റാ​​ന്‍റെ വ്യോ​​മാ​​തി​​ർ​​ത്തി ലം​​ഘി​​ച്ചാ​​ൽ ഇ​​നി​​യും യു​​എ​​സ് ഡ്രോ​​ണു​​ക​​ൾ വെ​​ടി​​വ​​ച്ചി​​ടു​​മെ​​ന്ന് ഇ​​റാ​​ൻ നാ​​വി​​ക മേ​​ധാ​​വി റി​​യ​​ർ അ​​ഡ്മി​​റ​​ൽ ഹു​​സൈ​​ൻ ഖ​​ൻ​​സാ​​ദി ഭീ​​ഷ​​ണി മു​​ഴ​​ക്കി.


ഇ​​റാ​​ന്‍റെ വ്യോ​​മാ​​തി​​ർ​​ത്തി​​യി​​ൽ ക​​ട​​ന്ന യു​​എ​​സി​​ന്‍റെ പ​​ത്തു​​കോ​​ടി ഡോ​​ള​​ർ വി​​ല​​യു​​ള്ള നി​​രീ​​ക്ഷ​​ണ വി​​മാ​​നം(​​ഡ്രോ​​ൺ) ഇ​​റാ​​ൻ വി​​പ്ല​​വ​​ഗാ​​ർ​​ഡു​​ക​​ൾ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച മി​​സൈ​​ൽ പ്ര​​യോ​​ഗി​​ച്ചു വീ​​ഴ്ത്തി​​യി​​രു​​ന്നു. ഇ​​തെ​​ത്തു​​ട​​ർ​​ന്ന് ഇ​​റാ​​നെ​​തി​​രേ ആ​​ക്ര​​മ​​ണ​​ത്തി​​നു വി​​മാ​​ന​​ങ്ങ​​ൾ അ​​യ​​ച്ചെ​​ങ്കി​​ലും നി​​ശ്ചി​​ത​​സ​​മ​​യ​​ത്തി​​നു പ​​ത്തു​​മി​​നി​​റ്റ് മു​​ന്പ് ആ​​ക്ര​​മ​​ണ ഉ​​ത്ത​​ര​​വ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് പി​​ൻ​​വ​​ലി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

സൈ​​നി​​കാ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യാ​​ൽ 150ഇ​​റാ​​ൻ​​കാ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ടു​​മെ​​ന്ന​​തി​​നാ​​ലാ​​ണ് ആ​​ക്ര​​മ​​ണ പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ച്ച​​തെ​​ന്നു ട്രം​​പ് ട്വീ​​റ്റു ചെ​​യ്തു. എ​​ന്നാ​​ൽ ഭാ​​വി​​യി​​ൽ സൈ​​നി​​ക ന​​ട​​പ​​ടി​​ക്കു​​ള്ള സാ​​ധ്യ​​ത ത​​ള്ളി​​ക്ക​​ള​​യു​​ന്നി​​ല്ലെന്നും ​​ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി. ഇ​​ന്ന​​ലെ ജി​​ദ്ദ​​യി​​ൽ സ​​ൽ​​മാ​​ൻ രാ​​ജാ​​വു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച ഏ​​റെ പ്ര​​യോ​​ജ​​ന​​പ്ര​​ദ​​മാ​​യി​​രു​​ന്നു​​വെ​​ന്നു മൈ​​ക്ക് പോം​​പി​​യോ ട്വീ​​റ്റു ചെ​​യ്തു.

സൗ​​ദി​​യി​​ൽ​​നി​​ന്ന് പോം​​പി​​യോ യു​​എ​​ഇ​​യി​​ലേ​​ക്കു പോ​​യി.​​യു​​എ​​ഇ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു​​ശേ​​ഷം ഇ​​ന്ത്യ​​യി​​ൽ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തു​​ന്ന​​താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.