ട്രംപ് ശനിയാഴ്ച സിയൂളിലേക്ക്
ട്രംപ് ശനിയാഴ്ച സിയൂളിലേക്ക്
Tuesday, June 25, 2019 1:23 AM IST
സി​​​യൂ​​​ൾ: ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ശ​​​നി​​​യാ​​​ഴ്ച ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സി​​​യൂ​​​ളി​​​ലെ​​​ത്തും. ഞാ​​​യ​​​റാ​​​ഴ്ച അ​​​ദ്ദേ​​​ഹം ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൂ​​​ൺ​​​ജേ ഇ​​​ന്നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചും ഉ​​​ഭ​​​യ​​​ക​​​ക്ഷി പ്ര​​​ശ്ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചും ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഒൗ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ബ്ലൂ ​​​ഓ​​​ഫീ​​​സി​​​ന്‍റെ വ​​​ക്താ​​​വ് കോ ​​​മി​​​ൻ​​​ജും​​​ഗ് റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രോ​​​ടു പ​​​റ​​​ഞ്ഞു.

ഇ​​​രു​​​കൊ​​​റി​​​യ​​​ക​​​ളെ​​​യും വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന നി​​​സൈ​​​നീ​​​കൃ​​​ത മേ​​​ഖ​​​ല​​​യി​​​ൽ ട്രം​​​പ് സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യേ​​​ക്കും.

2017ൽ ​​​സി​​​യൂ​​​ളി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ ട്രം​​​പി​​​ന് കാ​​​ലാ​​​വ​​​സ്ഥ മോ​​​ശ​​​മാ​​​യ​​​തി​​​നാ​​​ൽ നി​​​സൈ​​​നീ​​​കൃ​​​ത മേ​​​ഖ​​​ല​​​യി​​​ൽ പോ​​​കാ​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.