ഡ്രോൺ വീഴ്ത്തൽ: ഇറാൻ വലിയ തെറ്റുചെയ്തെന്നു ട്രംപ്
ഡ്രോൺ വീഴ്ത്തൽ: ഇറാൻ വലിയ തെറ്റുചെയ്തെന്നു ട്രംപ്
Friday, June 21, 2019 12:26 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: യു​​എ​​സി​​ന്‍റെ സൈ​​നി​​ക ഡ്രോ​​ൺ വെ​​ടി​​വ​​ച്ചു​​വീ​​ഴ്ത്തി​​യ ഇ​​റാ​​ൻ വ​​ലി​​യ തെ​​റ്റാ​​ണു ചെ​​യ്തി​​രി​​ക്കു​​ന്ന​​തെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ ട്വീ​​റ്റ്. ഇ​​റാ​​ൻ സ​​മ​​യം വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ നാ​​ലി​​ന് ഡ്രോ​​ൺ വീ​​ണ് താ​​മ​​സി​​യാ​​തെ വൈ​​റ്റ്ഹൗ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ട്രം​​പി​​നെ വി​​വ​​രം അ​​റി​​യി​​ച്ചു. ഉ​​ട​​ൻ ത​​ന്നെ ദേ​​ശീ​​യ സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വ് ജോ​​ൺ ബോ​​ൾ​​ട്ട​​ൻ, മൈ​​ക്ക് പോം​​പി​​യോ തു​​ട​​ങ്ങി​​യ​​വ​​രു​​മാ​​യി ട്രം​​പ് ച​​ർ​​ച്ച ന​​ട​​ത്തി. ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി ച​​ർ​​ച്ച ചെ​​യ്യാ​​ൻ ബോ​​ൾ​​ട്ട​​ൻ ഉ​​ട​​ൻ ഇ​​സ്ര​​യേ​​ലി​​നു പോ​​കും.

ഇ​​തേ​​സ​​മ​​യം അ​​ന്ത​​ർ​​ദേ​​ശീ​​യ വ്യോ​​മാ​​തി​​ർ​​ത്തി​​യി​​ൽ വ​​ച്ചാ​​ണ് ഡ്രോ​​ണി​​നു മി​​സൈ​​ൽ ഏ​​റ്റ​​തെ​​ന്ന് അ​​മേ​​രി​​ക്ക ക​​ള്ളം പ​​റ​​യു​​ക​​യാ​​ണെ​​ന്ന് ഇ​​റാ​​ൻ വി​​ദേ​​ശ​​മ​​ന്ത്രി സ​​രീ​​ഫ് പ​​റ​​ഞ്ഞു. പ്ര​​ശ്നം യു​​എ​​ന്നി​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ കൊ​​ണ്ടു​​വ​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.


പ​​ത്തു​​മൈ​​ൽ ഉ​​യ​​ര​​ത്തി​​ൽ വ​​രെ പ​​റ​​ക്കാ​​ൻ ക​​ഴി​​വു​​ള്ള​​തും 24 മ​​ണി​​ക്കൂ​​ർ തു​​ട​​ർ​​ച്ച​​യാ​​യി ആ​​കാ​​ശ​​ത്തു തു​​ട​​രാ​​ൻ സാ​​ധി​​ക്കു​​ന്ന​​തു​​മാ​​യ ഇ​​നം ഡ്രോ​​ണാ​​ണ് ഇ​​റാ​​ൻ വീ​​ഴ്ത്തി​​യ ആ​​ർ​​ക്യൂ4 ഗ്ലോ​​ബ​​ൽ ഹ്വാ​​ക്ക്. ഒ​​രെ​​ണ്ണ​​ത്തി​​ന്‍റെ വി​​ല പ​​ത്തു​​കോ​​ടി ഡോ​​ള​​റാ​​ണ്.

ഇ​​തി​​നു​​മു​​ന്പും ഇ​​റാ​​ൻ യു​​എ​​സ് ഡ്രോ​​ൺ​​വീ​​ഴ്ത്തി​​യി​​ട്ടു​​ണ്ട്. 2011ൽ ​​ഇ​​റാ​​നി​​ലെ ആ​​ണ​​വ​​നി​​ല​​യ​​ങ്ങ​​ൾ നി​​രീ​​ക്ഷി​​ക്കാ​​ൻ സി​​ഐ​​എ അ​​യ​​ച്ച ആ​​ർ​​ക്യു170 ഡ്രോ​​ൺ ഇ​​റാ​​ൻ പി​​ടി​​ച്ചെ​​ടു​​ത്ത​​ത് വ​​ലി​​യ വാ​​ർ​​ത്ത​​യാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ സാ​​ങ്കേ​​തി​​ക വി​​ദ്യ മ​​ന​​സി​​ലാ​​ക്കി ഇ​​റാ​​ൻ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ഡ്രോ​​ണു​​ക​​ൾ നി​​ർ​​മി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.