മാർക്ക് എസ്പർ യുഎസ് ആക്ടിംഗ് പ്രതിരോധ സെക്രട്ടറി
മാർക്ക്  എസ്പർ യുഎസ് ആക്ടിംഗ് പ്രതിരോധ സെക്രട്ടറി
Thursday, June 20, 2019 12:13 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ആ​​​ർ​​​മി സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്ക് ടി. ​​​എ​​​സ്പ​​​റി​​​നെ ആ​​​ക്ടിം​​​ഗ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നി​​​യ​​​മി​​​ച്ചു. ആ​​​ർ​​​മി, ആ​​​ർ​​​മി റി​​​സ​​​ർ​​​വ്, നാ​​​ഷ​​​ണ​​​ൽ ഗാ​​​ർ​​​ഡ്സ് എ​​​ന്നി​​​വ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള എ​​​സ്പ​​​ർ ഗ​​​ൾ​​​ഫ് യു​​​ദ്ധ​​​ത്തി​​​ല​​​ട​​​ക്കം പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ലെ ആ​​​ക്ടിം​​​ഗ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പാ​​​ട്രി​​​ക് ഷ​​​ന​​​ഹാ​​​ൻ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ത​​​ന്‍റെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം പി​​​ൻ​​​വ​​​ലി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് എ​​​സ്പ​​​റി​​​നെ നി​​​യ​​​മി​​​ക്കു​​​ന്ന​​​താ​​​യി ട്രം​​​പ് അ​​​റി​​​യി​​​ച്ച​​​ത്.


ട്രം​​​പി​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി​​​പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ​​​യാ​​​ളാണ്. ആ​​​ദ്യ പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി ജ​​​യിം​​​സ് മാ​​​റ്റി​​​സ് ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ രാ​​​ജി​​​വ​​​ച്ചു. തു​​​ട​​​ർ​​​ന്നാ​​​ണ് ഡെ​​​പ്യൂ​​​ട്ടി പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പാ​​​ട്രി​​​ക് ഷ​​​ന​​​ഹാ​​​ന് ആ​​​ക്ടിം​​​ഗ് പ​​​ദ​​​വി ന​​​ല്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.