ഐടി ഉദ്യോഗസ്ഥന്‍റെ മരണം ആത്മഹത്യ
ഐടി ഉദ്യോഗസ്ഥന്‍റെ മരണം  ആത്മഹത്യ
Wednesday, June 19, 2019 12:42 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​യോ​​​വ സം​​​സ്ഥാ​​​ന​​​ത്തെ ഡാ​​​ള​​​സ് കൗ​​​ണ്ടി​​​യി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ നാ​​​ലം​​​ഗ ആ​​​ന്ധ്ര കു​​​ടും​​​ബ​​​ത്തി​​​ന്‍റെ നാ​​​ഥ​​​നും ഐ​​ടി ഉ​​ദ്യോ​​ഗ​​സ്ഥ​​നു​​മാ​​യ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ശ​​​ങ്ക​​​ര(44) സ്വ​​​യം വെ​​​ടി​​​വ​​​ച്ചു ജീ​​​വ​​​നൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ഭാ​​​ര്യ ലാ​​​വ​​​ണ്യ(41), ആ​​​ൺ മ​​​ക്ക​​​ളാ​​​യ പ്ര​​​ഭാ​​​സ്(14), സു​​​ഹാ​​​സ്(11) എ​​​ന്നി​​​വ​​​രും വെ​​​ടി​​​യേ​​​റ്റാ​​​ണു മ​​​രി​​​ച്ച​​​തെങ്കിലും ആ​​​രാ​​​ണു കൊ​​​ല ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന വെ​​​സ്റ്റ് ഡെ​​​സ് മോ​​​യി​​​ൻ​​​സ് പോ​​​ലീ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.


ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ര​​​ണ്ടു മു​​​തി​​​ർ​​​ന്ന​​​വ​​​രും ര​​​ണ്ട് കു​​​ട്ടി​​​ക​​​ളും ഇ​​​വ​​​രോ​​​ടൊ​​​പ്പം അ​​​തി​​​ഥി​​​ക​​​ളാ​​​യി ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തി​​​ലൊ​​​രാ​​​ളാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ 11 വ​​​ർ​​​ഷ​​​മാ​​​യി അ​​​യോ​​​വ​​​യി​​​ലെ പൊ​​​തു​​​സു​​​ര​​​ക്ഷാ വ​​​കു​​​പ്പി​​​ൽ ഐ​​​ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്നു. ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നു തോ​​​ക്ക് കൈ​​​വ​​​ശം വ​​​യ്ക്കാ​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് ഏ​​​പ്രി​​​ലി​​​ലാ​​​ണു ന​​​ല്കി​​​യ​​​തെ​​​ന്ന് ഡാ​​​ള​​​സ് കൗ​​​ണ്ടി ഷെ​​​രീ​​​ഫ് ചാ​​​ഡ് ലി​​​യോ​​​ണാ​​​ർ​​​ഡ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.