മുർസിയുടെ മരണം: അന്വേഷണം വേണമെന്നു യുഎൻ
മുർസിയുടെ മരണം: അന്വേഷണം വേണമെന്നു യുഎൻ
Wednesday, June 19, 2019 12:42 AM IST
ജ​​നീ​​വ: മു​​ൻ ഈ​​ജി​​പ്ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് മു​​ഹ​​മ്മ​​ദ് മു​​ർ​​സി തി​​ങ്ക​​ളാ​​ഴ്ച ‌ വി​​ചാ​​ര​​ണ​​വേ​​ള​​യി​​ൽ കോ​​ട​​തി മു​​റി​​യി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ക്കാ​​നി​​ട​​യാ​​യ സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചു സ്വ​​ത​​ന്ത്ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് യു​​എ​​ൻ മ​​നു​​ഷ്യാ​​വ​​കാ​​ശ​​ക്ക​​മ്മീ​​ഷ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഗ്ലാ​​സ്നി​​ർ​​മി​​ത പ്ര​​തി​​ക്കൂ​​ട്ടി​​ലാ​​യി​​രു​​ന്ന മു​​ർ​​സി അ​​ഞ്ചു മി​​നി​​റ്റോ​​ളം കോ​​ട​​തി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു സം​​സാ​​രി​​ച്ചു.​​ ത​​നി​​ക്ക് പ​​ല ര​​ഹ​​സ്യ​​ങ്ങ​​ളും അ​​റി​​യാ​​മെ​​ന്നും എ​​ന്നാ​​ൽ രാ​​ജ്യ​​താ​​ത്പ​​ര്യ​​ത്തി​​നു മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന​​തി​​നാ​​ൽ വെ​​ളി​​പ്പെ​​ടു​​ത്തു​​ന്നി​​ല്ലെ​​ന്നും മു​​ർ​​സി പ​​റ​​ഞ്ഞ​​താ​​യി ഒ​​രു കോ​​ട​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞു. കോ​​ട​​തി പി​​രി​​യാ​​ൻ തു​​ട​​ങ്ങു​​ന്പോ​​ൾ മു​​ർ​​സി പെ​​ട്ടെ​​ന്ന് മോ​​ഹാ​​ത്സ്യ​​പ്പെ​​ട്ടു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി​​ക്കൂ​​ട്ടി​​ൽ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റു ബ്ര​​ദ​​ർ​​ഹു​​ഡ് അം​​ഗ​​ങ്ങ​​ളി​​ലൊ​​രാ​​ൾ പ്ര​​ഥ​​മ​​ശു​​ശൂ​​ഷ ന​​ൽ​​കാ​​ൻ ശ്ര​​മി​​ച്ചു. ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു.

മു​​ർ​​സി​​യു​​ടെ മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ കി​​ഴ​​ക്ക​​ൻ ക​​യ്റോ​​യി​​ലെ ക​​ബ​​ർ​​സ്ഥാ​​നി​​ൽ ക​​ബ​​റ​​ട​​ക്കി. അ​​ടു​​ത്ത കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ മാ​​ത്ര​​മേ പ​​ങ്കെ​​ടു​​പ്പി​​ച്ചു​​ള്ളൂ. ഷാ​​ർ​​ഖി​​യാ പ്ര​​വി​​ശ്യ​​യി​​ലെ കു​​ടും​​ബ​​ശ്മ​​ശാ​​ന​​ത്തി​​ൽ ക​​ബ​​റ​​ട​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം സൈ​​നി​​ക​​ഭ​​ര​​ണ​​കൂ​​ടം നി​​ഷേ​​ധി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.