എണ്ണക്കപ്പൽ ആക്രമണം: ഹണ്ടിനെ ചോദ്യംചെയ്ത് കോർബിൻ
എണ്ണക്കപ്പൽ ആക്രമണം: ഹണ്ടിനെ ചോദ്യംചെയ്ത്  കോർബിൻ
Saturday, June 15, 2019 11:45 PM IST
ല​​​​ണ്ട​​​​ൻ: ഒ​​​​മാ​​​​ൻ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ ര​​​​ണ്ട് എ​​​​ണ്ണ​​​​ടാ​​​​ങ്ക​​​​റു​​​​ക​​​​ൾ​​​​ക്കു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ഇ​​​​റാ​​​​നാ​​​​കാ​​​​മെ​​​​ന്ന ബ്രി​​​​ട്ടീ​​​​ഷ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​റ​​​​മി ഹ​​​​ണ്ടി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യെ ചോ​​​​ദ്യംചെ​​​​യ്ത് പ്ര​​​​തി​​​​പ​​​​ക്ഷ ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് ജ​​​​റ​​​​മി കോ​​​​ർ​​​​ബി​​​​ൻ.

ഒ​​​​രു തെ​​​​ളി​​​​വും ഇ​​​​ല്ലാ​​​​തെ​​​​യാ​​​​ണു ഹ​​​​ണ്ട് ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു കോ​​​​ർ​​​​ബി​​​​ൻ ട്വീ​​​​റ്റ് ചെ​​​​യ്തു. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ സം​​​​ഘ​​​​ർ​​​​ഷം ആ​​​​ളി​​​​ക്ക​​​​ത്തി​​​​ക്കാ​​​​ന​​​ല്ല, ല​​​​ഘൂ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണ് ബ്രി​​​​ട്ട​​​​ൻ ശ്ര​​​​മി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും കോ​​​​ർ​​​​ബി​​​​ൻ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


വ്യാ​​​​ഴാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​ന്നി​​​ൽ ഇ​​​​റാ​​​​നാ​​​​ണെ​​​​ന്ന​​​തി​​​ൽ ഏ​​​താ​​​ണ്ട് ഉ​​​റ​​​പ്പു​​​ണ്ടെ​​​ന്നാ​​​ണ് ഹ​​​​ണ്ട് പ​​​​റ​​​​ഞ്ഞ​​​​ത്. യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഇ​​​​റാ​​​​നാ​​​​ണെ​​​​ന്നു ത​​​​റ​​​​പ്പി​​​​ച്ചു പ​​​​റ​​​​ഞ്ഞ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്.

ഇ​​​​റാ​​​​ന്‍റെ പങ്ക് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച് ഒ​​​​രു വീ​​​​ഡി​​​​യോ യു​​​​എ​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കി​​​​ല്ലെ​​​​ന്ന് ഇ​​​​റാ​​​​ൻ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.