ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്കില്ലെന്നു ഖമനയ്
ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്കില്ലെന്നു ഖമനയ്
Friday, June 14, 2019 2:39 AM IST
ടെ​​ഹ്റാ​​ൻ: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പു​​മാ​​യി ച​​ർ​​ച്ച​​യ്ക്കി​​ല്ലെ​​ന്ന് ഇ​​റാ​​ന്‍റെ പ​​ര​​മോ​​ന്ന​​ത നേ​​താ​​വ് അ​​യ​​ത്തൊ​​ള്ളാ അ​​ലി ഖ​​മ​​ന​​യ്. ഇ​​റാ​​ൻ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ ജ​​പ്പാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ബെ​​യു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യി​​ലാ​​ണ് ഖ​​മ​​ന​​യ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

വാ​​ഷിം​​ഗ്ട​​ണും ടെ​​ഹ്റാ​​നും ത​​മ്മി​​ലു​​ള്ള സം​​ഘ​​ർ​​ഷം ല​​ഘൂ​​ക​​രി​​ക്കു​​ക എ​​ന്ന ദൗ​​ത്യ​​വു​​മാ​​യാ​​ണ് ആ​​ബെ എ​​ത്തി​​യ​​ത്. അ​​മേ​​രി​​ക്ക​​യെ വി​​ശ്വാ​​സ​​മി​​ല്ലെ​​ന്നും മു​​ൻ​​കാ​​ല​​ത്ത് അ​​മേ​​രി​​ക്ക​​യു​​മാ​​യി ന​​ട​​ത്തി​​യ ക​​യ്പേ​​റി​​യ ച​​ർ​​ച്ച​​യു​​ടെ അ​​നു​​ഭ​​വം ആ​​വ​​ർ​​ത്തി​​ക്കാ​​നി​​ല്ലെ​​ന്നും ഖ​​മ​​ന​​യ് വ്യ​​ക്ത​​മാ​​ക്കി. ഇ​​റാ​​ന് ആ​​ണ​​വാ​​യു​​ധം നി​​ർ​​മി​​ക്കാ​​ൻ പ​​ദ്ധ​​തി​​യി​​ല്ലെ​​ന്ന് ഖ​​മ​​ന​​യ് ആ​​ബെ​​യോ​​ടു പ​​റ​​ഞ്ഞു. ആ​​ണ​​വാ​​യു​​ധം നി​​ർ​​മി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചാ​​ൽ ത​​ട​​യാ​​ൻ അ​​മേ​​രി​​ക്ക​​യ്ക്കു സാ​​ധി​​ക്കി​​ല്ലെ​​ന്നും ഖ​​മ​​ന​​യ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.