കൊളംബോയിലെ സെന്‍റ് ആന്‍റണീസ് ദേവാലയ കൂദാശ കർദിനാൾ നിർവഹിച്ചു
കൊളംബോയിലെ  സെന്‍റ് ആന്‍റണീസ് ദേവാലയ കൂദാശ കർദിനാൾ നിർവഹിച്ചു
Wednesday, June 12, 2019 11:42 PM IST
കൊ​​ളം​​ബോ: ഈ​​സ്റ്റ​​ർ ദി​​ന സ്ഫോ​​ട​​ന​​ത്തി​​ൽ ത​​ക​​ർ​​ന്ന കൊ​​ളം​​ബോ കൊ​​ച്ചി​​ക്കാ​​ട സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ കൂ​​ദാ​​ശാ​​ക​​ർ​​മം ക​​ർ​​ദി​​നാ​​ൾ മാ​​ൽ​​ക്കം ര​​ഞ്ജി​​ത്ത് നി​​ർ​​വ​​ഹി​​ച്ചു. 185വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ പു​​ന​​രു​​ദ്ധാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​നം നി​​ർ​​വ​​ഹി​​ച്ച​​ത് ശ്രീ​​ല​​ങ്ക​​ൻ നാ​​വി​​ക സേ​​ന​​യാ​​ണ്.

കു​​റ്റ​​വാ​​ളി​​ക​​ൾ​​ക്കു സം​​ര​​ക്ഷ​​ണം ന​​ൽ​​കാ​​തെ അ​​വ​​രെ മാ​​തൃ​​കാ​​പ​​ര​​മാ​​യി ശി​​ക്ഷി​​ക്കു​​ന്ന ന​​ട്ടെ​​ല്ലു​​ള്ള രാ​​ഷ്ട്രീ​​യ നേ​​തൃ​​ത്വ​​മാ​​ണ് ഇ​​ന്നു രാ​​ജ്യ​​ത്തി​​ന് ആ​​വ​​ശ്യ​​മെ​​ന്ന് ദേ​​വാ​​ല​​യ കൂ​​ദാ​​ശ​​യ്ക്കു​​ശേ​​ഷം ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു.


സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ദേ​​വാ​​ല​​യ​​ത്തി​​ലും നെ​​ഗം​​ബോ സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​​ള്ളി​​യി​​ലും ബ​​ട്ടി​​ക്ക​​ലോ​​വ​​യി​​ലെ സി​​യോ​​ൻ ച​​ർ​​ച്ചി​​ലും മൂ​​ന്ന് ആ​​ഡം​​ബ​​ര ഹോ​​ട്ട​​ലു​​ക​​ളി​​ലും ഈ​​സ്റ്റ​​ർ​​ദി​​ന​​ത്തി​​ൽ ചാ​​വേ​​റു​​ക​​ൾ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 258 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു.

500ൽ ​​അ​​ധി​​കം പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​ന്ത്യ​​യി​​ൽ നി​​ന്ന് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് റി​​പ്പോ​​ർ​​ട്ടു കി​​ട്ടി​​യി​​ട്ടും ചാ​​വേ​​റാ​​ക്ര​​മ​​ണം ത​​ട​​യാ​​ൻ സാ​​ധി​​ക്കാ​​ത്ത ശ്രീ​​ല​​ങ്ക​​ൻ സ​​ർ​​ക്കാ​​രി​​നെ​​തി​​രേ രൂ​​ക്ഷ​​വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ന്നി​​രു​​ന്നു. ഐ​​എ​​സ് ബ​​ന്ധ​​മു​​ള്ള എ​​ൻ​​ടി​​ജെ എ​​ന്ന സം​​ഘ​​ട​​ന​​യാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.