കിം ജോംഗ് നാം സിഐഎ ‌ചാരനായിരുന്നുവെന്ന്
കിം ജോംഗ് നാം സിഐഎ ‌ചാരനായിരുന്നുവെന്ന്
Wednesday, June 12, 2019 12:11 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​ന്‍റെ അ​​​ർ​​​ധ​​​സ​​​ഹോ​​​ദ​​​ര​​​ൻ കിം ​​​ജോം​​​ഗ് നാം ​​​സി​​​ഐ​​​എ ചാ​​​ര​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു യു​​​എ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ. മ​​​ലേ​​​ഷ്യ​​​യി​​​ലെ ക്വാ​​​ലാ​​​ല​​​ന്പൂ​​​ർ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ 2017 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ര​​​ണ്ടു സ്ത്രീ​​​ക​​​ൾ ചേ​​​ർ​​​ന്ന് രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലൂ​​​ടെ ജോം​​​ഗ് നാ​​​മി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജോം​​​ഗ് നാം ​​​മ​​​ലേ​​​ഷ്യ​​​യി​​​ലേ​​​ക്കു പോ​​​യ​​​ത് സി​​​ഐ​​​എ ഏ​​​ജ​​​ന്‍റി​​​നെ കാ​​​ണാ​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു വോ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ണ​​​ൽ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യം സം​​​ബ​​​ന്ധി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ സി​​​എ​​​എ വി​​​സ​​​മ്മ​​​തി​​​ച്ചു.


ജോം​​​ഗ് നാം ​​​കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​തി​​​നു മു​​​ന്പ് കൊ​​​റി​​​യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര​​​നു​​​മാ​​​യി ക​​​ണ്ടു​​​മു​​​ട്ടി​​​യെ​​​ന്നു കേ​​​സ് വി​​​ചാ​​​ര​​​ണ​​​വേ​​​ള​​​യി​​​ൽ പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. യു​​​എ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യി കിം ​​​ജോം​​​ഗ് നാം ​​​കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യെ​​​ന്ന് 2017 മേ​​​യി​​​ൽ ജ​​​പ്പാ​​​നി​​​ലെ അ​​​സാ​​​ഹി ഷിം​​​ബു​​​ൺ പ​​​ത്ര​​​വും റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.