യുഎസിന് ഇറാന്‍റെ മുന്നറിയിപ്പ്
യുഎസിന് ഇറാന്‍റെ മുന്നറിയിപ്പ്
Tuesday, June 11, 2019 12:08 AM IST
ടെ​​ഹ്റാ​​ൻ: ഇ​​റാ​​നെ​​തി​​രേ ഉ​​പ​​രോ​​ധം പ്ര​​ഖ്യാ​​പി​​ച്ച് സാ​​ന്പ​​ത്തി​​ക യു​​ദ്ധം ന​​ട​​ത്തു​​ന്ന​​വ​​രും അ​​തി​​നെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​വ​​രും സു​​ര​​ക്ഷി​​ത​​രാ​​യി​​രി​​ക്കാ​​മെ​​ന്നു ക​​രു​​തേ​​ണ്ടെ​​ന്ന് ഇ​​റാ​​ൻ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി മു​​ഹ​​മ്മ​​ദ് ജാ​​വേ​​ദ് സ​​രീ​​ഫ്. ആ​​ണ​​വ​​ക്ക​​രാ​​റി​​ൽ നി​​ന്ന് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി പി​​ന്മാ​​റി ഇ​​റാ​​നെ​​തി​​രേ ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ യു​​എ​​സി​​നു​​ള്ള താ​​ക്കീ​​താ​​ണി​​തെ​​ന്നു വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്നു.

ടെ​​ഹ്റാ​​നി​​ൽ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ ജ​​ർ​​മ​​ൻ വി​​ദേ​​ശ​​മ​​ന്ത്രി ഹെ​​യ്കോ മാ​​സു​​മാ​​യി ന​​ട​​ത്തി​​യ സം​​യു​​ക്ത പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് സ​​രീ​​ഫ് ഈ ​​താ​​ക്കീ​​തു ന​​ൽ​​കി​​യ​​ത്. ക​​രാ​​റി​​ൽ​​നി​​ന്നു പി​​ന്മാ​​റാ​​ത്ത ജ​​ർ​​മ​​നി​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ൾ​​ക്കും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നും സം​​ഘ​​ർ​​ഷ ല​​ഘൂ​​ക​​ര​​ണ​​ത്തി​​ൽ പ​​ങ്കു വ​​ഹി​​ക്കാ​​നാ​​വു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സി​​റി​​യ​​യി​​ലും യെ​​മ​​നി​​ലും യു​​ദ്ധ​​മാ​​ണ്. ഭാ​​ഗ്യ​​വ​​ശാ​​ൽ ഇ​​വി​​ടെ അ​​തി​​ല്ല. യു​​ദ്ധ​​മു​​ണ്ടാ​​വാ​​തെ നോ​​ക്കു​​മെ​​ന്നും ഇ​​തി​​നു​​വേ​​ണ്ടി എ​​ല്ലാ ശ്ര​​മ​​വും ന​​ട​​ത്തു​​മെ​​ന്നും ഹെ​​യ്കോ മാ​​സ് പ​​റ​​ഞ്ഞു. ആ​​ണ​​വ​​ക്ക​​രാ​​ർ യൂ​​റോ​​പ്പി​​ന്‍റെ സു​​ര​​ക്ഷ​​യ്ക്ക് ഏ​​റെ ആ​​വ​​ശ്യ​​മാ​​ണെ​​ന്നും മാ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.