എയിൽസ്ഫോർഡ് മരിയൻ തീർഥാടനം ഭക്തിസാന്ദ്രമായി
എയിൽസ്ഫോർഡ് മരിയൻ തീർഥാടനം ഭക്തിസാന്ദ്രമായി
Monday, May 27, 2019 12:11 AM IST
ല​ണ്ട​ൻ: എ​യി​ൽ​സ്ഫോ​ർ​ഡ് മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് എ​യി​ൽ​സ്ഫോ​ർ​ഡ് തീ​ർ​ഥാ​ട​നം ഭ​ക​തി​സാ​ന്ദ്ര​മാ​യി. തീ​ർ​ഥാ​ട​ന​ത്തി​നു രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി.

ഫാ. ​ജോ​ർ​ജ് പ​ന​ക്ക​ൽ വി. ​സി. പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്നു മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ ബ​ലി​യ​ർ​പ്പ​ണം ന​ട​ന്നു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, ഫാ. ​ജോ​ർ​ജ് പ​ന​ക്ക​ൽ വി.​സി., ചാ​ൻ​സ​ല​ർ ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, ഫാ. ​ടോ​മി എ​ടാ​ട്ട് , ഫാ. ​ഹാ​ൻ​സ് പു​തി​യ​കു​ള​ങ്ങ​ര എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി​രു​ന്നു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ലാ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള രൂ​പ​ത ഗാ​യ​ക​സം​ഘം ഗാ​ന ശു​ശ്രൂ​ഷ​ക്കു നേ​തൃ​ത്വം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.