സുമോ, ഗോൾഫ് നയതന്ത്രവുമായി ഡോണൾഡ് ട്രംപ് ജപ്പാനിൽ
Saturday, May 25, 2019 11:46 PM IST
ടോ​​​ക്കി​​​യോ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നാ​​​ലു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ജ​​​പ്പാ​​​നി​​​ലെ​​​ത്തി. ബി​​സി​​ന​​സ് ച​​ർ​​ച്ച, ജ​​പ്പാ​​ൻ ച​​ക്ര​​വ​​ർ​​ത്തി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച, പ്ര​​ധാ​​ന​​മ​​ന്ത്രി​​ ആ​​ബെ​​യു​​മാ​​യി ഗോ​​ൾ​​ഫ് ക​​ളി, സു​​മോ ഗു​​സ്തി​​മ​​ത്സ​​ര വി​​ജ​​യി​​ക്ക് ട്രോ​​ഫി സ​​മ്മാ​​നി​​ക്ക​​ൽ തു​​ട​​ങ്ങി വി​​വി​​ധ​​ പ​​രി​​പാ​​ടി​​ക​​ളാ​​ണു ട്രം​​പി​​നു​​വേ​​ണ്ടി ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്.

ഇ​​ന്ന​​ലെ ട്രം​​പ് ടോ​​ക്കി​​യോ​​യി​​ൽ വി​​മാ​​ന​​മി​​റ​​ങ്ങു​​ന്ന​​തി​​ന് ഒ​​രു മ​​ണി​​ക്കൂ​​ർ മു​​ന്പ് ന​​ഗ​​ര​​ത്തി​​ലെ കെ​​ട്ടി​​ട​​ങ്ങ​​ളെ വി​​റ​​പ്പി​​ച്ച് റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 5.1 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ക​​ന്പ​​മു​​ണ്ടാ​​യി. പ്രാ​​ദേ​​ശി​​ക സ​​മ​​യം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ടോ​​​ക്കി​​​യോ​​​യി​​​ൽ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി​​​യ ട്രം​​​പി​​​നെ​​​യും ഭാ​​​ര്യ മെ​​​ലാ​​​നി​​​യ​​​യെ​​​യും ജ​​​പ്പാ​​​ൻ വി​​​ദേ​​​ശ മ​​​ന്ത്രി ടാ​​​രോ കൊ​​​നോ സ്വീ​​​ക​​​രി​​​ച്ചു. തു​​ട​​ർ​​ന്ന് യു​​എ​​സ് സ്ഥാ​​ന​​പ​​തി​​യു​​ടെ വ​​സ​​തി​​യി​​ൽ വ്യ​​​വ​​​സാ​​​യ​​​പ്ര​​​മു​​​ഖ​​​രു​​​മാ​​​യി ട്രം​​പ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പ​​​ര​​​ബ​​​ന്ധ​​​ത്തി​​​ൽ ജ​​​പ്പാ​​​നാ​​​ണു മേ​​​ൽ​​​ക്കൈ​​​യെ​​​ന്നു ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​തു പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള വ്യാ​​​പാ​​​ര ക​​​രാ​​​ർ വൈ​​​കാ​​​തെ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ഇ​​ന്ന് ട്രം​​പ് പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ബെ​​യു​​മൊ​​ത്ത് ഗോ​​ൾ​​ഫ് ക​​ളി​​ക്കും. സു​​മോ ഗു​​സ്തി മ​​ത്സ​​രം വീ​​ക്ഷി​​ക്കു​​ന്ന ട്രം​​പ് മ​​ത്സ​​ര വി​​ജ​​യി​​ക്ക് പ്ര​​സി​​ഡ​​ന്‍റ്സ് ട്രോ​​ഫി സ​​മ്മാ​​നി​​ക്കും. അ​​ഞ്ച​​ടി ഉ​​യ​​ര​​മു​​ള്ള 32 കി​​ലോ തൂ​​ക്ക​​മു​​ള്ള ട്രോ​​ഫി​​യാ​​ണി​​ത്.

തി​​ങ്ക​​ളാ​​ഴ്ച ജ​​​പ്പാ​​​നി​​​ലെ പു​​​തി​​​യ ച​​​ക്ര​​​വ​​​ർ​​​ത്തി ന​​​രു​​​ഹി​​​തോ​​​യെ കാ​​​ണും. ന​​രു​​ഹി​​തോ സ്ഥാ​​ന​​മേ​​റ്റ​​ശേ​​ഷം അ​​ദ്ദേ​​ഹ​​വു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ന്ന ആ​​ദ്യ​​ത്തെ ലോ​​ക​​രാ​​ഷ്‌ട്ര നേ​​താ​​വാ​​ണു ട്രം​​പ്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ബേ ഷി​​​ൻ​​​സോ​​​യു​​​മാ​​​യും ട്രം​​പ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ചൊ​​വ്വാ​​ഴ്ച യോ​​കോ​​സു​​ക​​യി​​ലെ​​ത്തി കാ​​ഗാ യു​​ദ്ധ​​ക്ക​​പ്പ​​ൽ സ​​ന്ദ​​ർ​​ശി​​ക്കും. യോ​​കോ​​സു​​കാ നാ​​വി​​ക​​ത്താ​​വ​​ള​​ത്തി​​ലെ യു​​എ​​സ് സൈ​​നി​​ക​​രെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത​​ശേ​​ഷ​​മാ​​വും ട്രം​​പ് ജാ​​പ്പ​​നീ​​സ് പ​​ര്യ​​ട​​നം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.