കണ്ണീരോടെ രാജി പ്രഖ്യാപിച്ച് തെരേസ മേ
Saturday, May 25, 2019 12:54 AM IST
ല​​​ണ്ട​​​ൻ: ബ്രെ​​​ക്സി​​​റ്റ് വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​മ​​​വാ​​​യ​​​മു​​​ണ്ടാ​​​ക്കുന്നതിൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ന്നു തു​​​റ​​​ന്നുസ​​​മ്മ​​​തി​​​ച്ച ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ ​​​രാജിവയ്ക്കുന്നു. ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് പാ​​​ർ​​​ട്ടി നേ​​​തൃ​​​പ​​​ദ​​​വി ജൂ​​​ൺ ഏ​​​ഴി​​​നു രാ​​​ജി​​​വ​​​യ്ക്കു​​​മെ​​​ന്നു മേ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ പ​​​ത്ത് ഡൗ​​​ണിം​​​ഗ് സ്ട്രീ​​​റ്റി​​​ൽ​​​നി​​​ന്നു ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​നി​​​ടെ മേ​​​യു​​​ടെ ക​​​ണ്ഠ​​​മി​​​ട​​​റു​​​ക​​​യും അ​​​വ​​​ർ ക​​​ണ്ണീ​​​ര​​​ട​​​ക്കാ​​​ൻ പാ​​​ടു​​​പെട്ടു. ജൂ​​​ൺ പ​​​ത്തി​​​നാ​​​ണു നേ​​​തൃ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ക. പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ​​​രു​​​ന്ന​​​തു​​​വ​​​രെ മേ ​​​കാ​​​വ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​രും. മു​​​ൻ മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ണും വിദേ ശകാര്യ മന്ത്രി ജറമി ഹണ്ടും ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പേ​​​ർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക​​​സേ​​​ര​​​യ്ക്കു നോ​​​ട്ട​​​മി​​​ട്ടി​​​ട്ടു​​​ണ്ട്.

ജൂ​​​ൺ ആ​​​ദ്യം യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ബ്രി​​​ട്ട​​​നി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തു​​​ന്നു​​​ണ്ട്. അ​​​തു ക​​​ഴി​​​ഞ്ഞാ​​​യി​​​രി​​​ക്കും രാ​​​ജി​​​യെന്ന് എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മേ ​​​വ്യ​​​ക്ത​​​മാ​​​ക്കി.

മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ൾ വി​​​വ​​​രി​​​ച്ച മേ ​​​ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലെ പ​​​രാ​​​ജ​​​യം എ​​​ന്നും ത​​​നി​​​ക്കു ദുഃഖ​​​കാ​​​ര​​​ണ​​​മാ​​​ണെ​​​ന്നും പ​​​റ​​​ഞ്ഞു. ര​​​ണ്ടാ​​​മ​​​ത്തെ വ​​​നി​​​താ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ്. ഏ​​​താ​​​യാ​​​ലും അ​​​വ​​​സാ​​​ന​​​ത്തെ​​​യ​​​ല്ല. രാ​​​ജ്യ​​​ത്തെ സേ​​​വി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം കി​​​ട്ടി​​​യ​​​തി​​​ൽ ഏ​​​റെ കൃ​​​ത​​​ജ്ഞ​​​ത​​​യു​​​ണ്ടെ​​​ന്നും ആ​​​രോ​​​ടും നീ​​​ര​​​സ​​​മി​​​ല്ലാ​​​തെ​​​യാ​​​ണു സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

2016 ​​​ജൂ​​​ണി​​​ലെ ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ​​​നി​​​ന്നു ബ്രി​​​ട്ട​​​ൻ വി​​​ട്ടു​​​പോ​​​ര​​​ണ​​​മെ​​​ന്ന്(​​​ബ്രെ​​​ക്സി​​​റ്റ്) ഭൂ​​​രി​​​ഭാ​​​ഗം പേ​​​ർ വി​​​ധി​​​യെ​​​ഴു​​​തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു രാ​​​ജി​​​വ​​​ച്ച ഡേ​​​വി​​​ഡ് കാ​​​മ​​​റോ​​​ണി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യാ​​​ണ് മേ ​​​അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​ത്. നേ​​​ര​​​ത്തെ ബ്രെ​​​ക്സി​​​റ്റ് വി​​​രു​​​ദ്ധ ക്യാ​​​ന്പി​​​ലാ​​​യി​​​രു​​​ന്ന മേ ​​​പി​​​ന്നീ​​​ടു ജ​​​ന​​​വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​ൻ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.