മേയുടെ പിൻഗാമി ജൂലൈയിൽ
മേയുടെ പിൻഗാമി ജൂലൈയിൽ
Saturday, May 25, 2019 12:54 AM IST
ല​​ണ്ട​​ൻ: തെ​​രേ​​സാ മേ​​യ്ക്കു പ​​ക​​ര​​മു​​ള്ള പു​​തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ ജൂ​​ലൈ അ​​വ​​സാ​​ന​​ത്തോ​​ടെ തെ​​ര​​ഞ്ഞെ​​ടു​​ക്കും. ജൂ​​ൺ ഏ​​ഴി​​നു പാ​​ർ​​ട്ടി നേ​​തൃ​​പ​​ദ​​വി ഒ​​ഴി​​യു​​മെ​​ന്നാ​​ണു മേ ​​പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള​​ത്. ജൂ​​ൺ പ​​ത്തി​​ന് പു​​തി​​യ നേ​​താ​​വി​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന പ്ര​​ക്രി​​യ ആ​​രം​​ഭി​​ക്കും. ഇ​​തു പൂ​​ർ​​ത്തി​​യാ​​വാ​​ൻ ആ​​റാ​​ഴ്ച​​വ​​രെ സ​​മ​​യം എ​​ടു​​ക്കു​​മെ​​ന്നു ക​​രു​​തു​​ന്നു.

ഈ ​​സ​​മ​​യ​​മെ​​ല്ലാം മേ ​​കാ​​വ​​ൽ പ്ര​​ധാ​​ന​​മ​​ന​​ന്ത്രി​​യാ​​യി തു​​ട​​രും. മു​​ൻ മ​​ന്ത്രി ബോ​​റീ​​സ് ജോ​​ൺ​​സ​​നാ​​ണ് മേ​​യു​​ടെ പി​​ൻ​​ഗാ​​മി​​യാ​​വാ​​ൻ മ​​ത്സ​​രി​​ക്കു​​മെ​​ന്ന് ആ​​ദ്യം പ്ര​​ഖ്യാ​​പി​​ച്ച​​യാ​​ൾ. ഏ​​റ്റ​​വും ഒ​​ടു​​വി​​ലാ​​യി വി​​ദേ​​ശ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി ജ​​റ​​മി ഹ​​ണ്ടും സ്ഥാ​​നാ​​ർ​​ഥി​​മോ​​ഹം അ​​റി​​യി​​ച്ചു.​​മു​​ൻ ബ്രെ​​ക്സി​​റ്റ് സെ​​ക്ര​​ട്ട​​റി ഡോ​​മി​​നി​​ക് റാ​​ബ്, ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി സ​​ജി​​ദ് ജാ​​വി​​ദ്, പ​​രി​​സ്ഥി​​തി സെ​​ക്ര​​ട്ട​​റി മൈ​​ക്ക​​ൽ ഗോ​​വ് എ​​ന്നി​​വ​​രും മ​​ത്സ​​രി​​ച്ചേ​​ക്കും.


ര​​ണ്ട് എം​​പി​​മാ​​രു​​ടെ പി​​ന്തു​​ണ​​യു​​ണ്ടെ​​ങ്കി​​ലേ നേ​​തൃ​​പ​​ദ​​വി​​യി​​ലേ​​ക്കു മ​​ത്സ​​രി​​ക്കാ​​നാ​​വൂ. അ​​വ​​സാ​​നം ര​​ണ്ടു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ മാ​​ത്രം മ​​ത്സ​​ര​​രം​​ഗ​​ത്തു ശേ​​ഷി​​ക്കു​​ന്ന​​തു​​വ​​രെ നി​​ര​​വ​​ധി ത​​വ​​ണ വോ​​ട്ടെ​​ടു​​പ്പു ന​​ട​​ത്തും. ഓ​​രോ​​ ത​​വ​​ണ​​യും കു​​റ​​വു വോ​​ട്ടു കി​​ട്ടു​​ന്ന​​വ​​രെ ഒ​​ഴി​​വാ​​ക്കും.

ര​​ണ്ടു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ മാ​​ത്ര​​മാ​​യാ​​ൽ ടോ​​റി പാ​​ർ​​ട്ടി അം​​ഗ​​ങ്ങ​​ൾ ചേ​​ർ​​ന്ന് വോ​​ട്ടെ​​ടു​​പ്പു ന​​ട​​ത്തി നേ​​താ​​വി​​നെ നി​​ശ്ച​​യി​​ക്കും. അ​​തു ക​​ഴി​​ഞ്ഞു​​മാ​​ത്ര​​മേ പ്ര​​ധാ​​ന​​മ​​ന്ത്രി മേ ​​ബ​​ക്കിം​​ഗാം കൊ​​ട്ടാ​​ര​​ത്തി​​ലെ​​ത്തി രാ​​ജ്ഞി​​ക്കു ഔ​​ദ്യോ​​ഗി​​ക​​മാ​​യി രാ​​ജി സ​​മ​​ർ​​പ്പി​​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.