ചൊവ്വയിലേക്ക് പേരുകൾ അയയ്ക്കാം
ചൊവ്വയിലേക്ക് പേരുകൾ അയയ്ക്കാം
Saturday, May 25, 2019 12:54 AM IST
ഹൂ​​​സ്റ്റ​​​ൺ: നി​​​ങ്ങ​​​ളു​​​ടെ പേ​​​രു​​​ക​​​ൾ ചൊ​​​വ്വ​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​ൻ അ​​​വ​​​സ​​​രം. നാ​​​സ​​​യു​​​ടെ 2020 മാ​​​ഴ്സ് റോ​​​വ​​​റി​​​ലാ​​​യി​​​രി​​​ക്കും പേ​​​രു​​​ക​​​ൾ അ​​​യ​​​യ്ക്കു​​​ക. ഭൂ​​​മി​​​യി​​​ലെ ആ​​​ർ​​​ക്കും ഇ​​​തി​​​ന് അ​​​വ​​​സ​​​ര​​​മു​​​ണ്ട്. 2019 സെ​​​പ്റ്റം​​​ബ​​​ർ 30ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ പേ​​​രു​​​ക​​​ൾ ചി​​​പ്പു​​​ക​​​ളി​​​ൽ എ​​​ഴു​​​തി​​​ച്ചേ​​​ർ​​​ത്താ​​​ണ് അ​​​യ​​​യ്ക്കു​​​ക.

വ്യാ​​​ഴാ​​​ഴ്ച വ​​​രെ 33 ല​​​ക്ഷം പേ​​​രു​​​ക​​​ൾ അ​​​പേ​​​ക്ഷ ന​​​ല്കി​​​യെ​​​ന്ന് നാ​​​സ അ​​​റി​​​യി​​​ച്ചു. തു​​​ർ​​​ക്കി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ർ.


2020 ജൂ​​​ലൈ ആ​​​ദ്യ​​​മാ​​​യി​​​രി​​​ക്കും റോ​​​വ​​​ർ വി​​​ക്ഷേ​​​പി​​​ക്കു​​​ക. 2021 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ചൊ​​​വ്വ​​​യി​​​ലി​​​റ​​​ങ്ങും. ആ​​​യി​​​രം കി​​​ലോ​​​ഗ്രാ​​​മി​​​നു മു​​​ക​​​ളി​​​ൽ ഭാ​​​ര​​​മു​​​ള്ള റോ​​​വ​​​ർ ചൊ​​​വ്വ​​​യി​​​ൽ അ​​​തി​​​സൂ​​​ക്ഷ്മ ജീ​​​വി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടോ​​​യെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.