അമേരിക്കൻ താലിബാൻ ലിൻഡ് മോചിതനായി
Thursday, May 23, 2019 11:31 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ​​​ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ താ​​​ലി​​​ബാ​​​ൻ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ജോ​​​ൺ വാ​​​ക്ക​​​ർ ലി​​​ൻ​​​ഡി​​​നെ(38) ജ​​​യി​​​ലി​​​ൽനി​​​ന്നു വി​​​ട്ട​​​യ​​​ച്ചു. ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സ്വ​​​ദേ​​​ശി​​​യാ​​​യ ഇ‍യാ​​​ളെ 2001ൽ ​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നാ​​​ണു ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. 17വ​​​ർ​​​ഷ​​​ത്തെ ജ​​​യി​​​ൽ​​​വാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മു​​​റ​​​യ്ക്ക് ഇ​​​ന്ത്യാ​​​ന​​​യി​​​ലെ ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു ഇ​​​യാ​​​ളെ ഇ​​​ന്ന​​​ലെ വി​​​ട്ട​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കൗ​​​മാ​​​ര​​​പ്രാ​​​യ​​​ത്തി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ലേ​​​ക്കു മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്ത ലി​​​ൻ​​​ഡ് 2000ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലേ​​​ക്കു പോ​​​യി അ​​​വി​​​ടെ അ​​​ൽ​​​ക്വ​​​യ്ദ പ​​​രി​​​ശീ​​​ല​​​ന ക്യാ​​​ന്പി​​​ൽ സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. താ​​​ലി​​​ബാ​​​നോ​​​ടൊ​​​പ്പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്പോ​​​ഴാ​​​ണ് യു​​​എ​​​സ് സൈ​​​ന്യ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.


ലി​​​ൻ​​​ഡ് തീ​​​വ്ര​​​വാ​​​ദ ആ​​​ശ​​​യ​​​ങ്ങ​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ചോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നും അ​​​യാ​​​ളെ വി​​​ട്ട​​​യ​​​ച്ച​​​ത് ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്നും യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ പ്ര​​​തി​​​ക​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.