സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 30 ഗ്രാമീണരെ അക്രമികൾ വധിച്ചു
Thursday, May 23, 2019 11:31 PM IST
ബാ​​​​ങ്കു​​​​യി: സെ​​​​ൻ​​​​ട്ര​​​​ൽ ആ​​​​ഫ്രി​​​​ക്ക​​​​ൻ റി​​​​പ്പ​​​​ബ്ലി​​​​ക്കി​​​​ൽ 3ആ​​​​ർ എ​​​​ന്ന സാ​​​​യു​​​​ധ ഗ്രൂ​​​​പ്പി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ 30 പേ​​​​രെ വ​​​​ധി​​​​ച്ചു. വ​​​​ട​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യാ​​​​യ ഔ​​​​ഹാ​​​​ൻ​​​​പെ​​​​ൻ​​​​ഡ​​​​യി​​​​ലെ ഗ്രാ​​​​മ​​​​ങ്ങ​​​​ളാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​ത്.

കു​​​​റ്റ​​​​ക്കാ​​​​രെ കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന് ഗ്രൂ​​​​പ്പി​​​​ന്‍റെ നേ​​​​താ​​​​ക്ക​​​​ളോ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. 2015മു​​​ത​​​ൽ ​ഈ ​​​സം​​​​ഘ​​​​ട​​​​ന കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളും ബ​​​​ലാ​​​​ത്സം​​​​ഗ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.