വാഷിംഗ്ടണുമായി ചർച്ചയില്ല: ഇറാൻ
വാഷിംഗ്ടണുമായി ചർച്ചയില്ല: ഇറാൻ
Friday, May 17, 2019 1:16 AM IST
ടോ​​​ക്കി​​​യോ: യു​​​എ​​​സ്- ഇ​​​റാ​​​ൻ പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു വാ​​​ഷിം​​​ഗ്ട​​​ണു​​​മാ​​​യി ത​​​ത്കാ​​​ലം ച​​​ർ​​​ച്ച​​​യ്ക്കു സാ​​​ധ്യ​​​ത കാ​​​ണു​​​ന്നി​​​ല്ലെ​​​ന്ന് ഇ​​​റാ​​​ൻ വി​​​ദേ​​​ശ​​​മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് ജാ​​​വേ​​​ദ് സ​​​രി​​​ഫ്.

ജാ​​​പ്പ​​​നീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്കെ​​​ത്തി​​​യ സ​​​രി​​​ഫ് ടോ​​​ക്കി​​​യോ​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​തെ​​​ന്ന് ക്യോ​​​ഡോ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.


ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് പേ​ട്രി​യ​റ്റ് മി​സൈ​ലു​ക​ളും വി​മാ​ന​വാ​ഹി​നി ക​പ്പ​ലും അ​മേ​രി​ക്ക അ​യ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷം വ​ർ​ധി​ച്ച​ത്.

സൗ​ദി​യു​ടെ എ​ണ്ണ​ക​പ്പ​ലു​ക​ൾ​ക്കും എ​ണ്ണ പ​ന്പിം​ഗ് സ്റ്റേ​ഷ​നു​ക​ൾ​ക്കും നേ​ർ​ക്കു ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പി​ന്നി​ലും ഇ​റാ​നാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.