ശ്രീലങ്കയിലെ ആക്രമണത്തിൽ ഹൃദയം നൊന്ത് മാർപാപ്പ
ശ്രീലങ്കയിലെ ആക്രമണത്തിൽ ഹൃദയം നൊന്ത് മാർപാപ്പ
Monday, April 22, 2019 12:42 AM IST
വ​​​ത്തി​​​ക്കാ​​​ൻ​​​ സി​​​റ്റി: ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണം ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​ണെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കാ​​​യി സ​​​മ്മേ​​​ളി​​​ച്ചി​​​രി​​​ക്കേ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തെ​​​യും ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കി​​​ര​​​യാ​​​യ എ​​​ല്ലാ​​​വ​​​രെ​​​യും ഹൃ​​​ദ​​​യ​​​ത്തി​​​ൽ ചേ​​​ർ​​​ത്തു​​​വ​​​യ്ക്കു​​​ന്നു.

ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​ർ​​​ക്കു വേ​​​ണ്ടി പ്രാ​​​ർ​​​ഥി​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ മ​​​ട്ടു​​​പ്പാ​​​വി​​​ൽ നി​​​ന്നു ന​​​ഗ​​​ര​​​ത്തി​​​നും ലോ​​​ക​​​ത്തി​​​നും ആ​​​ശീ​​​ർ​​​വാ​​​ദം(​​​ഉ​​​ർ​​​ബി എ​​​ത് ഓ​​​ർ​​​ബി) ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.


ഈ​​​സ്റ്റ​​​ർ ദി​​​വ്യ​​​ബ​​​ലി​​​യി​​​ലെ പ്ര​​​സം​​​ഗം ഒ​​​ഴി​​​വാ​​​ക്കി​​​യ മാ​​​ർ​​​പാ​​​പ്പ ഉ​​​ർ​​​ബി എ​​​ത് ഓ​​​ർ​​​ബി പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലും ആ​​​ഫ്രി​​​ക്ക​​​യി​​​ലും ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ലും ന​​​ട​​​മാ​​​ടു​​​ന്ന അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളെ അ​​​പ​​​ല​​​പി​​​ച്ചു.

ഭി​​​ന്ന​​​ത മ​​​റ​​​ന്ന് സ​​​മാ​​​ധാ​​​ന​​​ത്തി​​​നു വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ രാ​​​ഷ്‌ട്രീയ നേ​​​താ​​​ക്ക​​​ളെ അ​​​ദ്ദേ​​​ഹം ആ​​​ഹ്വാ​​​നം ചെ​​​യ്തു. സി​​​റി​​​യ​​​ൻ പ്ര​​​തി​​​സ​​​ന്ധി​​​ക്കു രാ​​​ഷ്‌ട്രീയ പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച മാ​​​ർ​​​പാ​​​പ്പ യെ​​​മ​​​നി​​​ൽ പ​​​ട്ടി​​​ണി​​​യും യു​​​ദ്ധ​​​വും മൂ​​​ലം ദു​​​രി​​​ത​​​ത്തി​​​ലാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ കാ​​​ര്യം പ്ര​​​ത്യേ​​​കം പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.