ശ്രീലങ്കയിൽ ക്രൈസ്തവർ ന്യൂനപക്ഷം
Monday, April 22, 2019 12:42 AM IST
കൊ​​​ളം​​​ബോ: ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ ലോ​​​ക​​​ത്ത് 57-ാം സ്ഥാ​​​ന​​​ത്തു​​​ള്ള ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ജ​​​ന​​​സം​​​ഖ്യ 2,16,70,000. ഇ​​​തി​​​ൽ 74.8 ശ​​​ത​​​മാ​​​ന​​​വും സിം​​​ഹ​​​ള​​​വം​​​ശ​​​ജ​​​ർ. ശ്രീ​​​ല​​​ങ്ക​​​ൻ ത​​​മി​​​ഴ് വം​​​ശ​​​ജ​​​ർ 11.2 ശ​​​ത​​​മാ​​​നം വ​​​രും. ശ്രീ​​​ശ​​​ങ്ക​​​ൻ മൂ​​​ർ വം​​​ശ​​​ജ​​​ർ 9.2 ശ​​​ത​​​മാ​​​ന​​മു​​​ണ്ട്.

ജ​​​ന​​​ങ്ങ​​​ളി​​​ൽ 70.2 ശ​​​ത​​​മാ​​​നം ബു​​​ദ്ധ​​​മ​​​ത വി​​​ശ്വാ​​​സി​​​ക​​​ളാ​​​ണ്. ഹി​​​ന്ദു​​​ക്ക​​​ൾ 12.6 ശ​​​ത​​​മാ​​​ന​​​വും മു​​​സ്‌​​​ലിം​​​ക​​​ൾ 9.7 ശ​​​ത​​​മാ​​​ന​​​വും വ​​​രും. 2012 സെ​​​ൻ​​​സ​​​സ് പ്ര​​​കാ​​​രം ശ്രീ​​​ല​​​ങ്ക​​​യി​​​ൽ 15 ല​​​ക്ഷം ക്രൈ​​​സ്ത​​​വ​​​രു​​​ണ്ട്. ഇ​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും റോ​​​മ​​​ൻ ക​​​ത്തോ​​​ലി​​​ക്ക​​​ർ.

ബ്രി​​​ട്ടീ​​​ഷ് ഭ​​​ര​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ശ്രീ​​​ല​​​ങ്ക​​​യ്ക്ക് സ്വാ​​​ത​​​ന്ത്ര്യം ല​​​ഭി​​​ക്കു​​​ന്ന​​​ത് 1948-ലാ​​​ണ്. 1972-ൽ ​​​റി​​​പ്പ​​​ബ്ലി​​​ക്കാ​​​യി. സ്വ​​​ത​​​ന്ത്ര ത​​​മി​​​ഴ് ഈ​​​ഴ​​​ത്തി​​​നാ​​​യി എ​​​ൽ​​​ടി​​​ടി​​​ഇ (ലി​​​ബ​​​റേ​​​ഷ​​​ൻ ടൈ​​​ഗേ​​​ഴ്സ് ഓ​​​ഫ് ത​​​മി​​​ഴ് ഈ​​​ഴം) ന​​​ട​​​ത്തി​​​യ 26 വ​​​ർ​​​ഷം നീ​​​ണ്ട ആ​​​ഭ്യ​​​ന്ത​​​ര​​​ക​​​ലാ​​​പം ആ​​​ധു​​​നി​​​ക ശ്രീ​​​ല​​​ങ്ക​​​ൻ ച​​​രി​​​ത്ര​​​ത്തി​​​ലെ ക​​​റു​​​ത്ത പാ​​​ടാ​​​ണ്. ശ്രീ​​​ല​​​ങ്ക​​​ൻ സൈ​​​ന്യം 2009-ൽ ​​​ക​​​ലാ​​​പം അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ക​​​യും എ​​​ൽ​​​ടി​​​ടി​​​ഇ നേ​​​താ​​​വ് വേ​​​ലു​​​പ്പി​​​ള്ള പ്ര​​​ഭാ​​​ക​​​ര​​​നെ വ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​യ ആ​​​ഭ്യ​​​ന്ത​​​ര ക​​​ലാ​​​പ​​​ത്തി​​​ൽ ഏ​​​ക​​​ദേ​​​ശം 80,000 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു എ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.