സെന്‍റ് ആന്‍റണീസ് പള്ളി അന്തർദേശീയ തീർഥാടന കേന്ദ്രം
Monday, April 22, 2019 12:42 AM IST
കൊ​ളം​ബോ: വിശുദ്ധ അന്തോനീസിന്‍റെ പേ​രി​ൽ നി​ര​വ​ധി ദേ​വാ​ല​യ​ങ്ങ​ൾ ഉ​ള്ള രാ​ജ്യ​മാ​ണ് ശ്രീ​ല​ങ്ക. അ​വ​യി​ൽ​ത്ത​ന്നെ അ​ന്താ​രാ​ഷ്‌​ട്ര പ്ര​ശ​സ്ത​മാ​ണ് ഭീ​ക​രാ​ക്ര​മ​ണം നേ​രി​ട്ട കൊ​ളം​ബോ കൊ​ച്ചി​ക്കാടെ​യി​ലെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി.

ഇ​ന്ത്യ​യി​ൽ​നി​ന്ന​ട​ക്കം നി​ര​വ​ധി തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന ഈ ദേ​വാ​ല​യം കൊ​ളം​ബോ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലാണ്. 1822ൽ ​ഗോ​വ​യി​ൽ​നി​ന്നാ​ണ് ഇ​വി​ടേ​ക്കു വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ രൂ​പം കൊ​ണ്ടു​വ​ന്ന​ത്. 1834ൽ ​ഇ​പ്പോ​ഴ​ത്തെ ദേ​വാ​ല​യം വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. നി​ര​വ​ധി മ​ല​യാ​ളി​ക​ൾ എ​ത്തു​ന്ന തീ​ർ​ഥാ​ട​ന​കേ​ന്ദ്രം കൂ​ടി​യാ​ണി​ത്.


2010ൽ ​പ​ള്ളി​യു​ടെ 175-ാം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ്റ്റാ​ന്പ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ നാ​ക്കി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം തി​രു​ശേ​ഷി​പ്പാ​യി ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.