നേരിട്ടത് സഹിക്കാൻ പറ്റാത്ത പീഡനം; അപ്പനോടും അമ്മയോടും ക്ഷമിച്ച് 13 മക്കൾ
Saturday, April 20, 2019 11:19 PM IST
ലോ​​സ് ആ​​ഞ്ച​​ല​​സ്: പ​​തി​​മ്മൂ​​ന്നു മ​​ക്ക​​ളെ വ​​ർ​​ഷ​​ങ്ങ​​ളോ​​ളം വീ​​ട്ടി​​ൽ പൂ​​ട്ടി​​യി​​ട്ടു പീ​​ഡി​​പ്പി​​ച്ച ഡേ​​വി​​ഡ്(57)-​​ലൂ​​യി​​സ്(50) ട​​ർ​​പി​​ൻ ദ​​ന്പ​​തി​​ക​​ൾ​​ക്കു യു​​എ​​സ് കോ​​ട​​തി ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വു​​ശി​​ക്ഷ വി​​ധി​​ച്ചു. സ​​ഹി​​ക്കാ​​ൻ പ​​റ്റാ​​ത്ത പീ​​ഡ​​ന​​മാ​​ണു നേ​​രി​​ട്ട​​തെ​​ങ്കി​​ലും അ​​പ്പ​​നെ​​യും അ​​മ്മ​​യെ​​യും ഇ​​പ്പോ​​ഴും സ്നേ​​ഹി​​ക്കു​​ന്നു​​വെ​​ന്നും മാ​​പ്പു ന​​ല്കു​​ന്നു​​വെ​​ന്നും കു​​ട്ടി​​ക​​ൾ കോ​​ട​​തി​​യി​​ൽ പ​​റ​​ഞ്ഞു.

ര​​ണ്ടു മു​​ത​​ൽ 29 വ​​രെ വ​​യ​​സു പ്രാ​​യ​​മു​​ള്ള മ​​ക്ക​​ളെ പീ​​ഡി​​പ്പി​​ച്ച ദ​​ന്പ​​തി​​ക​​ൾ 2018 ജ​​നു​​വ​​രി​​യി​​ലാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. പ​​ല കു​​ട്ടി​​ക​​ളെ​​യും ച​​ങ്ങ​​ല​​യി​​ൽ പൂ​​ട്ടി​​യി​​രു​​ന്നു. വ​​ർ​​ഷ​​ത്തി​​ൽ ഒ​​രി​​ക്ക​​ലേ കു​​ളി അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു​​ള്ളൂ. ഭ​​ക്ഷ​​ണം ല​​ഭി​​ക്കാ​​തെ മു​​തി​​ർ​​ന്ന കു​​ട്ടി​​ക​​ളു​​ടെ വ​​ള​​ർ​​ച്ച മു​​ര​​ടി​​ച്ചി​​രു​​ന്നു.

ഇ​​ത്ര പീ​​ഡ​​ന​​ങ്ങ​​ൾ ന​​ല്കു​​ന്പോ​​ഴും ദ​​ന്പ​​തി​​ക​​ൾ മ​​ക്ക​​ളു​​മാ​​യി ഇ​​ട​​യ്ക്കി​​ടെ ഡി​​സ്നി​​ലാ​​ൻ​​ഡി​​ൽ അ​​ട​​ക്കം ഉ​​ല്ലാ​​സ​​യാ​​ത്ര​​യ്ക്കു പോ​​കു​​മാ​​യി​​രു​​ന്നു.

17 വ​​യു​​ള്ള പെ​​ൺ​​കു​​ട്ടി വീ​​ട്ടി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ട് പോ​​ലീ​​സി​​നെ ഫോ​​ണി​​ൽ വി​​ളി​​ച്ച​​തോ​​ടെ​​യാ​​ണ് സം​​ഭ​​വം പു​​റം​​ലോ​​കം അ​​റി​​ഞ്ഞ​​ത്. വീ​​ടി​​ന്‍റെ വി​​ലാ​​സ​​മോ, തീ​​യ​​തി​​യോ ഒ​​ന്നും ഈ ​​കു​​ട്ടി​​ക്ക് അ​​റി​​യാ​​ൻ പാ​​ടി​​ല്ലാ​​യി​​രു​​ന്നു.

ദ​​ന്പ​​തി​​ക​​ൾ​​ക്ക് 25 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മേ പ​​രോ​​ൾ ല​​ഭി​​ക്കൂ. വി​​ചാ​​ര​​ണ​​യു​​ടെ ആ​​ദ്യംത​​ന്നെ കു​​റ്റം സ​​മ്മ​​തി​​ച്ച​​തി​​നാ​​ലാ​​ണ് കു​​റ​​ഞ്ഞ ശി​​ക്ഷ ന​​ല്കു​​ന്ന​​തെ​​ന്ന് കലി ഫോർണിയയിലെ റിവർസൈ ഡ് കൗണ്ടി കോടതി ജ​​ഡ്ജി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.