അബുദാബിയിൽ ആദ്യ ക്ഷേത്രത്തിനു ശില പാകി
Saturday, April 20, 2019 11:17 PM IST
ദു​​​​ബാ​​​​യ്: യു​​​​എ​​​​ഇ​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​ന​​​​ഗ​​​​ര​​​​മാ​​​​യ അ​​​​ബുദാ​​​​ബി​​​​യി​​​​ൽ ആ​​​​ദ്യ ഹൈന്ദവ ക്ഷേ​​​​ത്ര​​​​ത്തി​​​​നു ശി​​​​ല​​​​ പാ​​​​കി. ബൊ​​​​ച്ച​​​​സ​​​​ൻ​​​​വാ​​​​സി ശ്രീ ​​​​അ​​​​ക്ഷ​​​​ർ-​​​​പു​​​​രു​​​​ഷോ​​​​ത്തം സ്വാ​​​​മി​​​​നാ​​​​രാ​​​​യ​​​​ൺ സ​​​​ൻ​​​​സ്ഥ(​​​​ബി​​​​എ​​​​പി​​​​എ​​​​സ്) അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ഹ​​​​ന്ത് സ്വാ​​​​മി മ​​​​ഹാ​​​​രാ​​​​ജാ​​​​ണ് ശി​​​​ലാ​​​​സ്ഥാ​​​​പ​​​​ന ക​​​​ർ​​​​മം നി​​​​ർ​​​​വ​​​​ഹി​​​​ച്ച​​​​ത്.


ബി​​​​എ​​​​പി​​​​എ​​​​സ് ആ​​​​ണു ക്ഷേ​​​​ത്രം നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ബു​​​​ദാ​​​​ബി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷേ​​​​ക്ക് മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​യീ​​​​ദ് അ​​​​ലി ന​​​​ഹ്യ​​​​നെ ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​ മോ​​​​ദി​​​​യു​​​​ടെ സ​​​​ന്ദേ​​​​ശം യു​​​​എ​​​​ഇ​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ ന​​​​വ​​​​ദീ​​​​പ് സു​​​​രി വാ​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.