ന്യൂയോർക്ക് കത്തീഡ്രലിൽ പെട്രോൾ കന്നാസുമായി യുവാവ് പിടിയിൽ
ന്യൂയോർക്ക് കത്തീഡ്രലിൽ പെട്രോൾ കന്നാസുമായി യുവാവ് പിടിയിൽ
Thursday, April 18, 2019 11:13 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ര​​​ണ്ടു ക​​​ന്നാ​​​സ് പെ​​​ട്രോ​​​ളു​​​മാ​​​യി ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ പ്ര സിദ്ധമായ സെ​​​ന്‍റ് പാ​​​ട്രി​​​ക് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച മു​​​പ്പ​​​ത്തേ​​​ഴു​​​കാ​​​ര​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ലൈ​​​റ്റ​​​ർ, ലൈ​​​റ്റ​​​റി​​​ൽ നി​​​റ​​​യ്ക്കാ​​​നു​​​ള്ള ഗ്യാ​​​സ്(​​​ബ്യു​​​ട്ടേ​​​ൻ) എ​​​ന്നി​​​വ​​​യും ഇ​​​യാ​​​ളിൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു.

പാ​​​രീ​​​സി​​​ലെ നോ​​​ട്ട​​​ർ​​​ഡാം ക​​​ത്തീ​​​ഡ്ര​​​ലി​​​നു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി ര​​​ണ്ടു​​​ദി​​​വ​​​സം പി​​​ന്നി​​​ട്ട ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​ന്നേ​​ര​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മൻ​​ഹാ​​​ട്ട​​​നി​​​ലു​​​ള്ള സെ​​​ന്‍റ് പാ​​​ട്രി​​​ക് ക​​​ത്തീ​​​ഡ്ര​​​ൽ, ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ന്യൂ​​​യോ​​​ർ​​​ക്ക് അ​​​തി​​​രൂ​​​പ​​​താ ആ​​​സ്ഥാ​​​ന​​​മാ​​​ണ്. ക​​​ന്നാ​​​സു​​​ക​​​ളു​​​മാ​​​യി ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​ർ ത​​​ട​​​യു​​​ക​​​യും പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.


കാ​​​റി​​​ലെ പെ​​​ട്രോ​​​ൾ തീ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ന്നാ​​​സി​​​ൽ വാ​​​ങ്ങി​​​ച്ച​​​താ​​​ണെ​​​ന്നും കു​​​റു​​​ക്കു​​​വ​​​ഴി​​​യാ​​​യി ക​​​ത്തീ​​​ഡ്ര​​​ലി​​​ലൂ​​​ടെ വ​​​ന്ന​​​താ​​​ണെ​​​ന്നു​​​മാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ വ്യ​​​ക്തി പ​​​റ​​​ഞ്ഞ​​​ത്.

എ​​​ന്നാ​​​ൽ ഇ​​​യാ​​​ൾ പ​​​റ​​​യു​​​ന്ന​​​ത് വി​​​ശ്വാ​​​സ​​​യോ​​​ഗ്യ​​​മാ​​​യ ക​​​ഥ​​​യ​​​ല്ലെ​​​ന്ന് ന്യൂ​​​യോ​​​ർ​​​ക്ക് പോ​​​ലീ​​​സ് ഡി പ്പാർ​​​ട്ട്മെ​​​ന്‍റ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ ജോ​​​ൺ മി​​​ല്ല​​​ർ പ​​​റ​​​ഞ്ഞു. കാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ ടാ​​​ങ്കി​​​ൽ പെ​​​ട്രോ​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.