ഏറ്റവും വലിയ വിമാനത്തിന്‍റെ പരീക്ഷണ പറക്കൽ വിജയകരം
Monday, April 15, 2019 12:11 AM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ​​​ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​മാ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ പ​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ൽ യു​​​എ​​​സി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി. സ്ട്രാ​​​റ്റോ​​​ലോ​​​ഞ്ച് ക​​​ന്പ​​​നി നി​​​ർ​​​മി​​​ച്ച ആ​​റ് എ​​ൻ​​ജി​​നു​​ള്ള വി​​മാ​​ന​​ത്തി​​ന് ര​​​ണ്ടു ഫ്യൂ​​​സ​​​ലേ​​​ജ്(​​​ബോ​​​ഡി) ഉ​​​ണ്ട്. ത​​​ല മു​​​ത​​​ൽ വാ​​​ൽ​​​വ​​​രെ 238ഉം ​​​ചി​​​റ​​കു​​ക​​​ൾ​​​ക്കി​​​ടെ 385ഉം ​​​അ​​​ടി നീ​​​ള​​​മു​​​ണ്ട്.

ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ മൊ​​​ഹാ​​​വെ എ​​​യ​​​ർ ആ​​​ൻ​​​ഡ് സ്പേ​​​സ് പോ​​​ർ​​​ട്ടി​​​ൽ​​​നി​​​ന്ന് ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ പ​​​റ​​​ന്ന വി​​​മാ​​​നം മ​​​ണി​​​ക്കൂ​​​റി​​​ൽ 302 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗം ​കൈവ​​​രി​​​ച്ചു. ര​​ണ്ട​​ര മ​​​ണി​​​ക്കൂ​​​ർ ആ​​​കാ​​​ശ​​​ത്തു തു​​​ട​​​ർ​​​ന്നു. 17,000 അ​​​ടി വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ൽ പൊ​​​ങ്ങി. ഒ​​രേ​​സ​​മ​​യം മൂ​​ന്നു റോ​​ക്ക​​റ്റു​​ക​​ൾ വ​​ഹി​​ച്ചു പ​​റ​​ക്കാ​​നാ​​വും. റോ​​ക്ക​​റ്റു​​ക​​ൾ ആ​​കാ​​ശ​​ത്തു​​വി​​ക്ഷേ​​പി​​ക്കാ​​നും സാ​​ധി​​ക്കും. മൈ​​ക്രോ​​സോ​​ഫ്റ്റി​​ന്‍റെ സ​​ഹ​​സ്ഥാ​​പ​​ക​​നാ​​യി​​രു​​ന്ന പോ​​ൾ അ​​ല്ല​​നാ​​ണ് സ്ട്രാ​​റ്റോ​​ലോ​​ഞ്ച് ക​​ന്പ​​നി​​ക്കാ​​യി മു​​ത​​ൽ മു​​ട​​ക്കി​​യ​​ത്. അ​​ല്ല​​ൻ ക​​ഴി​​ഞ്ഞ ഒ​​ക്‌ടോബ​​റി​​ൽ അ​​ന്ത​​രി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.