വെനസ്വേലയിലെ മുൻ ചാരമേധാവി സ്പെയിനിൽ അറസ്റ്റിലായി
വെനസ്വേലയിലെ മുൻ ചാരമേധാവി സ്പെയിനിൽ അറസ്റ്റിലായി
Sunday, April 14, 2019 12:15 AM IST
മാ​​​ഡ്രി​​​ഡ്: വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ മു​​​ൻ പ​​​ട്ടാ​​​ള​​​ ചാ​​​ര​​​സം​​​ഘ​​​ട​​​നാ മേ​​​ധാ​​​വി ഹ്യൂ​​​ഹോ ക​​​ർ​​​വാ​​​ഹ​​​ൽ സ്പെ​​​യി​​​നി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​മേ​​​രി​​​ക്ക ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്.

വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ അ​​​ന്ത​​​രി​​​ച്ച പ്ര​​​സി​​​ഡ​​​ന്‍റ് ഹ്യൂ​​​ഗോ ഷാ​​​വേ​​​സി​​​ന്‍റെ അ​​​ടു​​​ത്ത അ​​​നു​​​യാ​​​യി​​​ ആ യിരു​​​ന്നു ഇ​​​ദ്ദേ​​​ഹം. എ​​​ന്നാ​​​ൽ ഈ ​​​വ​​​ർ​​​ഷ​​​മാ​​​ദ്യം പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നൊ​​​പ്പം ചേ​​​ർ​​​ന്നു. ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ്വ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഹു​​​വാ​​​ൻ ഗ്വാ​​​യി​​​ഡോ​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​താ​​​യി ക​​​ർ​​​വാ​​​ഹ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ക​​​ർ​​​വാ​​​ഹ​​​ലി​​​നെ അ​​​മേ​​​രി​​​ക്ക​​​യ്ക്കു കൈ​​​മാ​​​റാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്പെ​​​യി​​​ൻ സ്വീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.