ഇറാക്കിൽ കടത്തുബോട്ട് മുങ്ങി 70 മരണം
Friday, March 22, 2019 12:40 AM IST
ബാ​​​​​ഗ്ദാ​​​​​ദ്: മൊ​​​​​സൂ​​​​​ൾ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന​​​​​ടു​​​​​ത്ത് ടൈ​​​​​ഗ്രീ​​​​​സ് ന​​​​​ദി​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ ക​​​​​ട​​​​​ത്തു​​​​​ബോ​​​​​ട്ട് മു​​​​​ങ്ങി കു​​​​​റ​​​​​ഞ്ഞ​​​​​ത് 70 പേ​​​​​ർ മ​​​​​രി​​​​​ച്ചു. മ​​രി​​ച്ച ഭൂ​​​​​രി​​​​​ഭാ​​​​​ഗം പേ​​രും നീ​​ന്ത​​ൽ വ​​ശ​​മി​​ല്ലാ​​ത്ത വ​​​​​നി​​​​​ത​​​​​ക​​​​​ളും കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളു​​​​​മാ​​​​​ണെ​​​​​ന്ന് മൊ​​​​​സൂ​​​​​ൾ സി​​​​​വി​​​​​ൽ ഡി​​​​​ഫ​​​​​ൻ​​​​​സ് മേ​​​​​ധാ​​​​​വി ഹു​​​​​സാം ഖ​​​​​ലീ​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു. കു​​ർ​​ദി​​ഷ് പു​​​​​തു​​​​​വ​​​​​ത്സ​​​​​ര​​​​​ദി​​നം ആ​​​​​ഘോ​​​​​ഷി​​​​​ക്കാ​​ൻ സ​​മീ​​പ​​ത്തെ ടൂ​​റി​​സ്റ്റ് ദ്വീ​​പാ​​യ ഉം​​റ​​ബാ​​യീ​​നി​​ലേ​​ക്കു പോ​​യ​​വ​​രാ​​ണ് ദു​​ര​​ന്ത​​ത്തി​​ന് ഇ​​ര​​യാ​​യ​​ത്.

ഇ​​രു​​ന്നൂ​​റോ​​ളം പേ​​ർ ബോ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​താ​​യി പ്രാ​​ഥ​​മി​​ക റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. നൂ​​റോ​​ളം പേ​​ർ നീ​​ന്ത​​ൽ വ​​ശ​​മി​​ല്ലാ​​ത്ത​​വ​​രാ​​ണ്. അ​​തി​​നാ​​ൽ മ​​ര​​ണ​​സം​​ഖ്യ ഉ​​യ​​ർ​​ന്നേ​​ക്കും.


ദു​​ര​​ന്ത​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ബ്ദു​​ൾ മ​​ഹ്ദി ഉ​​ത്ത​​ര​​വി​​ട്ടു. മൊ​​സൂ​​ളി​​ലെ അ​​ണ​​ക്കെ​​ട്ട് തു​​റ​​ന്നു​​വി​​ട്ട​​തി​​നാ​​ൽ ന​​ദി​​യി​​ൽ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന മു​​ന്ന​​റി​​യി​​പ്പ് ബോ​​ട്ടു​​ട​​മ​​സ്ഥ​​ർ അ​​വ​​ഗ​​ണി​​ച്ച​​താ​​യി പ​​റ​​യ​​പ്പെ​​ടു​​ന്നു. നൗ​​റൂ​​സ് എ​​ന്നു വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന പേ​​ർ​​ഷ്യ​​ൻ പു​​തു​​വ​​ത്സ​​ര​​ദി​​നം കു​​ർ​​ദു​​ക​​ള​​ട​​ക്കം പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ പ​​ല വി​​ഭാ​​ഗ​​ങ്ങ​​ളും ആ​​ഘോ​​ഷി​​ക്കാ​​റു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.