ബോയിംഗിനോടു നഷ്ടപരിഹാരം ചോദിച്ച് പോളണ്ടും
Friday, March 22, 2019 12:40 AM IST
വാ​​ർ​​സോ: യു​​എ​​സി​​ലെ വി​​മാ​​ന നി​​ർ​​മാ​​ണ ക​​ന്പ​​നി​​യാ​​യ ബോ​​യിം​​ഗി​​നോ​​ട് ന​​ഷ്ട​​പ​​രി​​ഹാ​​രം ചോ​​ദി​​ക്കു​​മെ​​ന്ന് പോ​​ള​​ണ്ടി​​ലെ എ​​ൽ​​ഒ​​ടി എ​​യ​​ർ​​ലൈ​​ൻ ക​​ന്പ​​നി അ​​റി​​യി​​ച്ചു.

എ​​ത്യോ​​പ്യ​​യി​​ൽ അ​​ടു​​ത്തി​​ടെ ഉ​​ണ്ടാ​​യ വി​​മാ​​ദു​​ര​​ന്ത​​ത്തി​​നു പി​​ന്നാ​​ലെ ബോ​​യിം​​ഗി​​ന്‍റെ 737 മാ​​ക്സ് മോഡൽ വി​​മാ​​ന​​ങ്ങ​​ൾ ആ​​ഗോ​​ള​​വ്യാ​​പ​​ക​​മാ​​യി നി​​ല​​ത്തി​​റ​​ക്കി​​യി​​രു​​ന്നു. പോ​​ള​​ണ്ട് ഇ​​ത്ത​​രം അ​​ഞ്ചു വി​​മാ​​ന​​ങ്ങ​​ളു​​ടെ സ​​ർ​​വീ​​സാ​​ണു നി​​ർ​​ത്തി​​യ​​ത്. പ​​ക​​രം വാ​​ട​​ക​​യ്ക്കെ​​ടു​​ത്ത വി​​മാ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​ണു സ​​ർ​​വീ​​സ്. ഇ​​തു​​മൂ​​ല​​മു​​ള്ള ന​​ഷ്ടം ബോ​​യിം​​ഗ് നി​​ക​​ത്ത​​ണ​​മെ​​ന്നാ​​ണ് ആ​​വ​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.