ഘാതകന്‍റെ പേ​​ര് ഉച്ചരിക്കില്ലെന്ന് പ്രധാനമന്ത്രി ആർഡേൺ
Wednesday, March 20, 2019 12:19 AM IST
വെ​​ല്ലിം​​ഗ്ട​​ൺ: ക്രൈ​​സ്റ്റ് ച​​ർ​​ച്ച് ന​​ഗ​​ര​​ത്തി​​ലെ മോ​​സ്കു​​ക​​ളി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി അ​​ന്പ​​തു​​പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ അ​​ക്ര​​മി​​യു​​ടെ പേ​​ര് ഉ​​ച്ച​​രി​​ക്കി​​ല്ലെ​​ന്നു ന്യൂ​​സി​​ല​​ൻ​​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ർ​​ഡേ​​ൺ. പേ​​രു പ​​റ​​യു​​ന്ന​​ത് അ​​യാ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ പ​​ബ്ളി​​സി​​റ്റി കി​​ട്ടാ​​ൻ ഇ​​ട​​യാ​​ക്കും.

ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പേ​​രി​​ൽ അ​​ങ്ങ​​നെ പ്ര​​സി​​ദ്ധി നേ​​ടേ​​ണ്ട. അ​​യാ​​ൾ ഒ​​രു ക്രി​​മി​​ന​​ലാ​​ണ്, ഭീ​​ക​​ര​​നാ​​ണ്. പാ​​ർ​​ല​​മെ​​ന്‍റി​​ൽ ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ൽ ആ​​ർ​​ഡേ​​ൺ പ​​റ​​ഞ്ഞു.​​ മോ​​സ്ക് ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ആ​​ർ​​ഡേ​​ൺ പാ​​ർ​​ല​​മെ​​ന്‍റി​​നെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത​​ത്.

അ​​സ​​ലാ​​മും അ​​ലൈ​​ക്കും എ​​ന്നു പ​​റ​​ഞ്ഞു​​കൊ​​ണ്ടാ​​ണ് അ​​വ​​ർ പ്ര​​സം​​ഗം ആ​​രം​​ഭി​​ച്ച​​ത്. കൊ​​ല​​യാ​​ളി​​യു​​ടെ പേ​​ര​​ല്ല, കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ പേ​​രു​​ക​​ളാ​​ണു പ​​റ‍യേ​​ണ്ട​​തെ​​ന്നും ആ​​ർ​​ഡേ​​ൺ ചൂ​​ണ്ടി​​ക്കാ​​ട്ടി. മോ​​സ്കി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ ഓ​​സീ​​സ് പൗ​​ര​​ൻ ട​​റാ​​ന്‍റ് ജ​​യി​​ലി​​ലാ​​ണ്.


ഇ​​തി​​നി​​ടെ തി​​ങ്ക​​ളാ​​ഴ്ച​​യ്ക്ക​​കം ന്യൂ​​സി​​ല​​ൻ​​ഡി​​ൽ തോ​​ക്കു​​നി​​യ​​ന്ത്ര​​ണ നി​​യ​​മം കൊ​​ണ്ടു​​വ​​രു​​മെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു. ഇ​​തി​​നു ത​​ട​​യി​​ടാ​​ൻ തോ​​ക്കു ലോ​​ബി​​യെ അ​​നു​​വ​​ദി​​ക്കി​​ല്ല.മോ​​സ്ക് ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ആ​​റു​​പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു. ന​​ട​​പ​​ടി​​ക്ര​​മം പൂ​​ർ​​ത്തി​​യാ​​ക്കി മൃ​​ത​​ദേ​​ഹം വി​​ട്ടു​​കൊ​​ടു​​ക്കു​​ന്ന​​തി​​ലു​​ണ്ടാ​​വു​​ന്ന കാ​​ല​​താ​​മ​​സ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ അ​​സം​​തൃ​​പ്തി പ്ര​​ക​​ടി​​പ്പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.