ദലൈലാമയുടെ പിൻഗാമി: എതിർപ്പുമായി ചൈന
ദലൈലാമയുടെ പിൻഗാമി: എതിർപ്പുമായി ചൈന
Wednesday, March 20, 2019 12:19 AM IST
ബെ​​​യ്ജിം​​​ഗ്: പി​​​ൻ​​​ഗാ​​​മി​​​യെ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്ന ദ​​​ലൈ​​​ലാ​​​മ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കെ​​​തി​​​രേ ചൈ​​​ന. ടി​​​ബ​​​റ്റു​​​കാ​​​രു​​​ടെ അ​​​ടു​​​ത്ത ആ​​​ത്മീ​​​യ നേ​​​താ​​​വി​​​ന് ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​രം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ഗെം​​​ഗ് ഷു​​​വാം​​​ഗ് പ്ര​​​തി​​​ക​​​രി​​​ച്ചു.

ചൈ​​​നീ​​​സ് അ​​​ധി​​​നി​​​വേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 1959ൽ ​​​ടി​​​ബ​​​റ്റ് വി​​​ട്ട ദ​​​ലൈ​​​ലാ​​​മ​​​യ്ക്ക് ഇ​​​ന്ത്യ അ​​​ഭ​​​യം ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു. താ​​​ൻ മ​​​രി​​​ച്ചാ​​​ൽ പു​​​ന​​​ര​​​വ​​​താ​​​രം ചി​​​ല​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​യി​​​ലാ​​​കാ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​ഞ്ഞു. ത​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി ആ​​​രെ​​​യെ​​​ങ്കി​​​ലും ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ വാ​​​ഴി​​​ച്ചാ​​​ൽ അ​​​തി​​​ന് അം​​​ഗീ​​​കാ​​​രം ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.