നെതർലൻഡ്സിൽ ഭീകരാക്രമണം; മൂന്നു മരണം
നെതർലൻഡ്സിൽ ഭീകരാക്രമണം; മൂന്നു മരണം
Tuesday, March 19, 2019 12:11 AM IST
യുട്രെ​​ക്റ്റ്(​​നെ​​ത​​ർ​​ല​​ൻ​​ഡ്സ്):ഡ​​ച്ച് ന​​ഗ​​ര​​മാ​​യ യുട്രെ​​ക്റ്റിൽ ട്രാ​​മി​​ലു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ മൂ​​ന്നു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഒ​​ന്പ​​തു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. അക്ര​​മി​​യെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്ന തു​​ർ​​ക്കി സ്വ​​ദേ​​ശി ഗോ​​ക്മെ​​ൻ ടാ​​നി​​സി​​നു വേ​​ണ്ടി പോ​​ലീ​​സ് തെ​​ര​​ച്ചി​​ൽ ആ​​രം​​ഭി​​ച്ചു. 37കാ​​ര​​നാ​​യ ടാ​​നി​​സി​​ന്‍റെ ഫോ​​ട്ടോ പോ​​ലീ​​സ് പു​​റ​​ത്തു​​വി​​ട്ടു.

ന്യൂ​​സി​​ല​​ൻ​​ഡി​​ലെ മോ​​സ്കു​​ക​​ളി​​ൽ അ​​ന്പ​​തു പേ​​രെ കു​​ടി​​യേ​​റ്റ​​വി​​രു​​ദ്ധ​​നാ​​യ വെ​​ള്ള​​ക്കാ​​ര​​ൻ വെ​​ടി​​വ​​ച്ചു​​കൊ​​ന്ന സം​​ഭ​​വ​​ത്തി​​നു മൂ​​ന്നു​​ദി​​വ​​സ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഡ​​ച്ച് ന​​ഗ​​ര​​ത്തി​​ലെ ഭീ​​ക​​രാ​​ക്ര​​മ​​ണം. ര​​ണ്ടു സം​​ഭ​​വ​​ങ്ങ​​ളും ത​​മ്മി​​ൽ ബ​​ന്ധ​​മു​​ണ്ടോ എ​​ന്നു പ​​രി​​ശോ​​ധി​​ക്കു​​ന്നു​​ണ്ട്.


യുട്രെ​​ക്റ്റിൽ വെ​​ടി​​വ​​യ്പു ന​​ട​​ന്ന സ്ഥ​​ല​​ത്ത് വ​​ൻ​​തോ​​തി​​ൽ പോ​​ലീ​​സി​​നെ വി​​ന്യ​​സി​​ച്ചു. ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ൽ ഒ​​ന്നി​​ൽ​​ക്കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളു​​ണ്ടോ എ​​ന്നു പ​​റ​​യാ​​റാ​​യി​​ട്ടി​​ല്ലെ​​ന്ന് മേ​​യ​​ർ ഹാ​​ൻ വാ​​ൻ സാ​​നെ​​ൻ പ​​റ​​ഞ്ഞു.

ഭീ​​ക​​ര​​ബ​​ന്ധം ത​​ള്ളി​​ക്ക​​ള‍യാ​​റാ​​യി​​ട്ടി​​ല്ലെ​​ന്ന് ഡ​​ച്ച് പ്ര​​ധാ​​ന​​മ​​ന്ത്രി മാ​​ർ​​ക് റ​​ട്ട് പ​​റ​​ഞ്ഞു. അ​​യ​​ൽ​​രാ​​ജ്യ​​മാ​​യ ജ​​ർ​​മ​​നി ഡ​​ച്ച് അ​​തി​​ർ​​ത്തി​​യി​​ൽ സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി. ഹൈ​​വേ​​ക​​ളി​​ലും റെ​​യി​​ൽ​​റൂ​​ട്ടു​​ക​​ളി​​ലും നി​​രീ​​ക്ഷ​​ണ​​ത്തി​​നാ​​യി കൂ​​ടു​​ത​​ൽ ഓ​​ഫീ​​സ​​ർ​​മാ​​രെ നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് നോ​​ർ​​ത്ത് റൈ​​ൻ വെ​​സ്റ്റ് ഫാ​​ലി​​യ ഫെ​​ഡ​​റ​​ൽ പോ​​ലീ​​സ് വ​​ക്താ​​വ് ഹെ​​യി​​ന്‍റി​​ച്ച് ഓ​​ൺ​​സ്റ്റീ​​ൻ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.