15 ലക്ഷം വീഡിയോ ഫേസ്ബുക്ക് നീക്കംചെയ്തു
15 ലക്ഷം വീഡിയോ ഫേസ്ബുക്ക് നീക്കംചെയ്തു
Monday, March 18, 2019 12:51 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ന്യൂ​​സി​​ല​​ൻ​​ഡി​​ലെ ക്രൈ​​സ്റ്റ് ച​​ർ​​ച്ച് ന​​ഗ​​ര​​ത്തി​​ലെ മോ​​സ്കി​​ൽ ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ന്‍റെ ത​​ത്സ​​മ​​യ ദൃ​​ശ്യ​​ങ്ങ​​ളു​​ള്ള 15ല​​ക്ഷം വീ​​ഡി​​യോ ക്ലി​​പ്പു​​ക​​ൾ നീ​​ക്കം ചെ​​യ്തെ​​ന്നു ഫേ​​സ്ബു​​ക്ക് അ​​റി​​യി​​ച്ചു.

അ​​ക്ര​​മി ത​​ന്നെ​​യാ​​ണ് വീ​​ഡി​​യോ ചി​​ത്രീ​​ക​​രി​​ച്ച​​ത്. ഒ​​ട്ടേ​​റെ​​പ്പേ​​ർ ഇ​​തു ഷെ​​യ​​ർ​​ചെ​​യ്തു. വീ​​ഡി​​യോ​​യി​​ലേ​​ക്കു​​ള്ള ലി​​ങ്ക് ഷെ​​യ​​ർ ​​ചെ​​യ്യ​​രു​​തെ​​ന്നു ന്യൂ​​സി​​ല​​ൻ​​ഡ് പോ​​ലീ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ലൈ​​വാ​​യി വീ​​ഡി​​യോ സം​​പ്രേ​​ഷ​​ണം തു​​ട​​ങ്ങി​​യ വി​​വ​​രം പോ​​ലീ​​സി​​ൽ​​നി​​ന്ന് അ​​റി​​ഞ്ഞ​​ശേ​​ഷം ആ​​ദ്യ​​ത്തെ 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ലാ​​ണ് 15 ല​​ക്ഷം വീ​​ഡി​​യോ ക്ലി​​പ്പിം​​ഗു​​ക​​ൾ നീ​​ക്കം ചെ​​യ്ത​​തെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ​​യും ന്യൂ​​സി​​ല​​ൻ​​ഡി​​ലെ​​യും ഫേ​​സ്ബു​​ക്ക് പോ​​ളി​​സി ഡ​​യ​​റ​​ക്ട​​ർ മി​​യാ ഗാ​​ർ​​ലി​​ക് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.