ബോയിംഗ് വിമാന ദുരന്തം; ബ്ലാക് ബോക്സ് പാരീസിൽ പരിശോധിക്കും
ബോയിംഗ് വിമാന ദുരന്തം; ബ്ലാക് ബോക്സ് പാരീസിൽ പരിശോധിക്കും
Friday, March 15, 2019 12:04 AM IST
പാ​​​രീ​​​സ്: എ​​​ത്യോ​​​പ്യ​​​യി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ ബോ​​​യിം​​​ഗ് 737 മാ​​​ക്സ് 8 വി​​​മാ​​​ന​​​ത്തി​​​ന്‍റെ ഫ്ലൈ​​​റ്റ് ഡേ​​​റ്റാ റി​​​ക്കാ​​​ർ​​​ഡ​​​ർ(​​​എ​​​ഫ്ഡി​​​ആ​​​ർ), കോ​​​ക്പി​​​റ്റ് വോ​​​യ്സ് റി​​​ക്കാ​​​ർ​​​ഡ​​​ർ(​​​സി​​​വി​​​ആ​​​ർ) ബ്ലാ​​​ക് ബോ​​​ക്സു​​​ക​​​ൾ വി​​​ശ​​​ദ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി പാ​​​രീ​​​സി​​​ലെ​​​ത്തി​​​ച്ചു. ഫ്രാ​​​ൻ​​​സി​​​ലെ വ്യോ​​​മ​​​സു​​​ര​​​ക്ഷാ ​​​ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ബി​​​ഇ​​​എ ആ​​​ണു പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ക.

എ​​​ഫ്ഡി​​​ആ​​​ർ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ വേ​​​ണ്ട സോ​​​ഫ്ട്‌​​​വെ​​​യ​​​ർ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രി​​​ല്ലെ​​​ന്നു ജ​​​ർ​​​മ​​​നി അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

എ​​​ത്യോ​​​പ്യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ ബോ​​​യിം​​​ഗ് നി​​​ർ​​​മി​​​ത 737 മാ​​​ക്സ് 8 വി​​​മാ​​​നം ഞാ​​​യ​​​റാ​​​ഴ്ച ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് 157 പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഈ ​​​സീ​​​രീസി​​​ൽ​​​പ്പെ​​​ട്ട എ​​​ല്ലാ വി​​​മാ​​​ന​​​ങ്ങ​​​ളും ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ നി​​​ല​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ​​​ല എ​​​യ​​​ർ​​​ലൈ​​​ൻ​​​സു​​​ക​​​ളും ബോ​​​യിം​​​ഗി​​​നോ​​​ട് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. പ​​​ല എ​​​യ​​​ർ​​​ലൈ​​​ൻ​​​സു​​​ക​​​ളും ബോ​​​യിം​​​ഗി​​​നോ​​​ട് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. വൈ​​കാ​​തെ സോ​​ഫ്ട് വെ​​യ​​ർ അ​​പ്ഡേ​​ഷ​​ൻ ന​​ട​​ത്തു​​മെ​​ന്നും ബോ​​യിം​​ഗ് വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.


ബോയിംഗിന് 25 കോടി ഡോളറിന്‍റെ പ്രതിരോധ കരാർ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ബോ​​​യിം​​​ഗ് വി​​​മാ​​​ന നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​ക്ക് അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ 25 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ ക​​​രാ​​​ർ ന​​​ല്കി. ബി52​​​എ​​​ച്ച് ബോം​​​ബ​​​ർ വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ പു​​​തി​​​യ ലോം​​​ഗ് റേ​​​ഞ്ച് സ്റ്റാ​​​ൻ​​​ഡ്-ഓ​​​ഫ് ക്രൂ​​​സ് മി​​​സൈ​​​ൽ സം​​​വി​​​ധാ​​​നം സ്ഥാ​​​പി​​​ക്കാ​​​നാണ് ക​​​രാ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.