ഓപ്പർച്യൂണിറ്റി സേവനം നിർത്തി
Thursday, February 14, 2019 11:12 PM IST
ഹൂ​​​സ്റ്റ​​​ൺ: ചൊ​​​വ്വ​​​യി​​​ൽ പ​​​ര്യ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ നി​​​ല​​​ച്ചു​​​പോ​​​യ ഓ​​​പ്പ​​​ർ​​​ച്യൂ​​​ണി​​​റ്റി റോ​​​വ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​താ​​​യി നാ​​​സ അ​​​റി​​​യി​​​ച്ചു. ജൂ​​​ൺ​​​മാ​​​സ​​​ത്തി​​​ൽ ചൊ​​​വ്വാ ഗ്ര​​ഹ​​​ത്തി​​​ലു​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ പൊ​​​ടി​​​ക്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് റോ​​​വ​​​റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ല​​​ച്ച​​​ത്. റോ​​​വ​​​റി​​​നെ ഉ​​​ണ​​​ർ​​​ത്താ​​​നു​​​ള്ള അ​​​വ​​​സാ​​​ന ശ്ര​​​മം നാ​​​സ ചൊ​​​വ്വാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തു ഫ​​​ലം കാ​​​ണാ​​​തെ വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് റോ​​​വർ പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​പ്പിച്ച​​താ​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.


2004ൽ ​​​ചൊ​​​വ്വ​​​യി​​​ലി​​​റ​​​ങ്ങി​​​യ ഓ​​​പ്പ​​​ർ​​​ച്യൂ​​​ണി​​​റ്റി 90 ദി​​​വ​​​സം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ച്ച​​​തെ​​​ങ്കി​​​ലും 14 വ​​​ർ​​​ഷം സേ​​​വ​​​നം തു​​​ട​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.