അതിർത്തി സുരക്ഷയ്ക്ക് 2300 കോടി ഡോളർവരെ ലഭ്യമാക്കുമെന്നു ട്രംപ്
Wednesday, February 13, 2019 11:38 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: യു​​എ​​സ്-​​മെ​​ക്സി​​ക്ക​​ൻ അ​​തി​​ർ​​ത്തി സു​​ര​​ക്ഷ​​യ്ക്കാ​​യി വി​​വി​​ധ സ്രോ​​ത​​സു​​ക​​ളി​​ൽ നി​​ന്ന് 2300 കോ​​ടി ഡോ​​ള​​ർ​​വ​​രെ ക​​ണ്ടെ​​ത്താ​​നാ​​വു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. വീ​​ണ്ടും ഒ​​രു ട്ര​​ഷ​​റി സ്തം​​ഭ​​നം ഉ​​ണ്ടാ​​വു​​മെ​​ന്നു ക​​രു​​തു​​ന്നി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

അ​​ടു​​ത്ത ട്ര​​ഷ​​റി സ്തം​​ഭ​​നം ഒ​​ഴി​​വാ​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ മ​​തി​​ൽ​​നി​​ർ​​മാ​​ണ​​ത്തി​​ന് 137 കോ​​ടി ഡോ​​ള​​ർ വ​​ക​​യി​​രു​​ത്തു​​ന്ന ബി​​ൽ പാ​​സാ​​ക്കാ​​ൻ ഡെ​​മോ​​ക്രാ​​റ്റു​​ക​​ളും റി​​പ്പ​​ബ്ളി​​ക്ക​​ന്മാ​​രും ധാ​​ര​​ണ​​യി​​ലെ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഈ ​​ധാ​​ര​​ണ​​യി​​ൽ ത​​നി​​ക്ക് തീ​​രെ തൃ​​പ്തി​​യി​​ല്ലെ​​ന്നു വൈ​​റ്റ്ഹൗ​​സി​​ലെ കാ​​ബി​​ന​​റ്റ് യോ​​ഗ​​ത്തി​​ൽ ട്രം​​പ് തു​​റ​​ന്ന​​ടി​​ച്ചു. ട്രം​​പ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന 570 കോ​​ടി ഡോ​​ള​​റി​​നെ​​ക്കാ​​ൾ വ​​ള​​രെ കു​​റ​​ഞ്ഞ തു​​ക​​യാ​​ണി​​ത്.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കോ​​ൺ​​ഗ്ര​​സി​​ന്‍റെ അ​​നു​​മ​​തി കൂ​​ടാ​​തെ​​ത​​ന്നെ മ​​റ്റു സ്രോ​​ത​​സു​​ക​​ളി​​ൽ നി​​ന്ന് 2500 കോ​​ടി ഡോ​​ള​​ർ വ​​രെ സം​​ഭ​​രി​​ക്കാ​​നാ​​വു​​മെ​​ന്നു ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. സ്രോ​​ത​​സു​​ക​​ൾ ഏ​​താ​​ണെ​​ന്ന് അ​​ദ്ദേ​​ഹം വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ല്ല. മാ​​ത്ര​​മ​​ല്ല, കോ​​ൺ​​ഗ്ര​​സി​​നെ മ​​റി​​ക​​ട​​ന്നു​​ള്ള ഫ​​ണ്ട് സം​​ഭ​​ര​​ണം നി​​യ​​മ​​യു​​ദ്ധ​​ത്തി​​നു വ​​ഴി​​വ​​ച്ചേ​​ക്കു​​മെ​​ന്നും ആ​​ശ​​ങ്ക​​യു​​ണ്ട്. ഏ​​താ​​യാ​​ലും വീ​​ണ്ടും ഒ​​രു ട്ര​​ഷ​​റി സ്തം​​ഭ​​നം ഉ​​ണ്ടാ​​വി​​ല്ലെ​​ന്നു ട്രം​​പ് സൂ​​ചി​​പ്പി​​ച്ചു. മ​​തി​​ൽ‌​​നി​​ർ​​മാ​​ണ​​ത്തി​​ൽ നി​​ന്നു പി​​ന്നോ​​ട്ടി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.


ഇ​​തി​​നു മു​​ന്പ​​ത്തെ ട്ര​​ഷ​​റി സ്തം​​ഭ​​നം 35 ദി​​വ​​സം നീ​​ണ്ടു​​നി​​ന്നു. എ​​ട്ടു​​ല​​ക്ഷ​​ത്തോ​​ളം ഫെ​​ഡ​​റ​​ൽ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ഈ ​​കാ​​ല​​യ​​ള​​വി​​ൽ ശ​​ന്പ​​ളം മു​​ട​​ങ്ങി. മ​​തി​​ൽ​​നി​​ർ​​മാ​​ണ​​ത്തി​​നു തു​​ക അ​​നു​​വ​​ദി​​ക്കാ​​ൻ ഡെ​​മോ​​ക്രാ​​റ്റ് ഭൂ​​രി​​പ​​ക്ഷ ജ​​ന​​പ്ര​​തി​​നി​​ധി​​സ​​ഭ ത​​യാ​​റാ​​വാ​​ത്ത​​താ​​ണ് ഭാ​​ഗി​​ക ഭ​​ര​​ണ​​സ്തം​​ഭ​​ന​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ​​ത്.​​ ഒ​​ടു​​വി​​ൽ ഈ ​​മാ​​സം 15വ​​രെ ഭ​​ര​​ണ​​ച്ചെ​​ല​​വി​​നു​​ള്ള തു​​ക ഉ​​ൾ​​പ്പെ​​ടു​​ത്തി ഇ​​ട​​ക്കാ​​ല ധ​​ന​​വി​​നി​​യോ​​ഗ​​ബി​​ൽ പാ​​സാ​​ക്കി​​യാ​​ണ് ട്ര​​ഷ​​റി​​സ്തം​​ഭ​​നം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. 15നു ​​മു​​ന്പ് പു​​തി​​യ ബി​​ൽ പാ​​സാ​​ക്കി​​യി​​ല്ലെ​​ങ്കി​​ൽ വീ​​ണ്ടും ഭാ​​ഗി​​ക ഭ​​ര​​ണ​​സ്തം​​ഭ​​നം ഉ​​ണ്ടാ​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.