ട്രംപ് - കിം രണ്ടാം ഉച്ചകോടി ഫെബ്രുവരി അവസാനം
Saturday, January 19, 2019 11:39 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നും ത​​​മ്മി​​​ലു​​​ള്ള ര​​​ണ്ടാം ഉ​​​ച്ച​​​കോ​​​ടി അ​​​ടു​​​ത്ത​ മാ​​​സം അ​​​വ​​​സാ​​​നം ന​​​ട​​​ക്കു​​​മെ​​ന്നു വൈ​​​റ്റ്ഹൗ​​​സ് വ​​​ക്താ​​​വ് സാ​​​റ്റ സാ​​​ണ്ടേ​​​ഴ്സ് അ​​​റി​​​യി​​​ച്ചു. വേ​​​ദി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടി​​​ല്ല. യു​​​എ​​​സി​​​ലെ​​​ത്തി​​​യ ഉ​​​ത്ത​​​ര​ കൊ​​​റി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി കിം ​​​യോം​​​ഗ് ചോ​​​ളു​​​മാ​​​യി ട്രം​​​പ് ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​ ശേ​​​ഷ​​​മാ​​​ണ് അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​യ​​​ത്. സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക് പോം​​​പി​​​യോ​​​യു​​​മാ​​​യും ചോ​​​ൾ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.


ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ സിം​​​ഗ​​​പ്പൂ​​​രി​​​ലാ​​​യി​​​രു​​​ന്നു ആ​​​ദ്യ ഉ​​​ച്ച​​​കോ​​​ടി. ഭ​​​ര​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യൻ നേ​​​താ​​​വും ആ​​​ദ്യ​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തു ച​​​രി​​​ത്രമായി. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ആ​​​ണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ന്ന ഉ​​​ച്ച​​​കോ​​​ടി​​​ക്കു ​ശേ​​​ഷം ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം കാ​​​ര്യ​​​മാ​​​യി മെ​​​ച്ച​​​പ്പെ​​​ട്ടി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.