പോലീസ് അക്കാദമിയിലെ ആക്രമണം: മരണം 21 ആയി
Friday, January 18, 2019 11:34 PM IST
ബോ​​ഗ​​ട്ട: കൊ​​ളം​​ബി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ബോ​​ഗ​​ട്ട​​യി​​ലെ പോ​​ലീ​​സ് അ​​ക്കാ​​ദ​​മി​​യി​​ൽ വ്യാ​​ഴാ​​ഴ്ച​​യു​​ണ്ടാ​​യ കാർ ബോംബ് ആക്രമ ണത്തിൽ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ എ​​ണ്ണം 21 ആ​​യി. 68 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. സ​​ന്‍റാ​​ന്‍റ​​ർ പോ​​ലീ​​സ് അ​​ക്കാ​​ദ​​മി​​യി​​ലെ ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ൽ മാ​​ർ​​ക്സി​​റ്റ് ഗ​​റി​​ല്ലാ ഗ്രൂ​​പ്പാ​​യ നാ​​ഷ​​ണ​​ൽ ലി​​ബ​​റേ​​ഷ​​ൻ ആ​​ർ​​മി​​യാ​​ണെ​​ന്നു പ്ര​​തി​​രോ​​ധ​​മ​​ന്ത്രി ഗി​​ല്ലോ​​ർ​​മോ പ​​റ​​ഞ്ഞു. ഇ​​വ​​ർ ഇ​​തു​​വ​​രെ ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല.


കൊ​​ളം​​ബി​​യ​​യി​​ലെ പ്ര​​മു​​ഖ ഗ​​റി​​ല്ലാ പ്ര​​സ്ഥാ​​ന​​മാ​​യ ഫാ​​ർ​​ക്കു​​മാ​​യി 2016ൽ ​​സ​​ർ​​ക്കാ​​ർ സ​​മാ​​ധാ​​ന ഉ​​ട​​ന്പ​​ടി ഒ​​പ്പു​​വ​​ച്ചി​​രു​​ന്നു. ഇ​​തി​​നു​​ശേ​​ഷം ലി​​ബ​​റേ​​ഷ​​ൻ ആ​​ർ​​മി​​ക്കാ​​ർ സ​​ർ​​ക്കാ​​രി​​നെ​​തി​​രേ ആ​​ക്ര​​മ​​ണം ശ​​ക്തി​​പ്പെ​​ടു​​ത്തി​​വ​​രി​​ക​​യാ​​ണ്. ഭീ​​ക​​ര​​ത​​യെ കൊ​​ളം​​ബി​​യ​​ൻ ജ​​ന​​ത ചെ​​റു​​ത്തു തോ​​ല്പി​​ക്കു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഇ​​വാ​​ൻ ഡു​​ക് ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.