ഏഷ്യയിൽ ക്രൈസ്തവ പീഡനം കൂടുന്നു; ഇന്ത്യയിലും
Friday, January 18, 2019 12:10 AM IST
ല​​​ണ്ട​​​ൻ: ​​​ലോ​​​ക​​​ത്തി​​​നു മ​​​ത​​​ങ്ങ​​​ളെ സം​​​ഭാ​​​വ​​​ന ചെ​​​യ്ത ഏ​​​ഷ്യ മ​​​ത​​​പീ​​​ഡ​​​ന​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​മാ​​​യി മാ​​​റു​​​ന്നു. ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ലെ മൂ​​​ന്നി​​​ലൊ​​​ന്നു ക്രൈ​​​സ്ത​​​വ​​​രും പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ബ്രി​​​ട്ട​​​നി​​​ലെ ഓ​​​പ്പ​​​ൺ ഡോ​​​ർ എ​​​ന്ന സം​​​ഘ​​​ട​​​ന പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഞെ​​​ട്ടി​​​പ്പി​​​ക്കു​​​ന്ന ഈ ​​​ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ.
ക​​​മ്യൂ​​​ണി​​​സ്റ്റ് ചൈ​​​ന​​​യും ലോ​​​ക​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​റ്റ​​​പ്പെ​​​ട്ടു നി​​​ൽ​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യും പീ​​​ഡ​​​ന​​​ത്തി​​​ൽ മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്നു. സ​​​ഹി​​​ഷ്ണു​​​ത​​​യും അ​​​ഹിം​​​സ​​​യും ലോ​​​ക​​​ത്തി​​​നു ന​​​ല്കി​​​യ ഇ​​​ന്ത്യ​​​യി​​​ൽ മ​​​ത​​​പീ​​​ഡ​​​നം അ​​​തി​​​ഭീ​​​ക​​​ര​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്നു.

മ​​​ത​​​പീ​​​ഡ​​​ന​​​ത്തി​​​ൽ മു​​​ന്നി​​​ൽ​​​നി​​​ൽ​​​ക്കു​​​ന്ന 50 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യാ​​​ണ് ഓ​​​പ്പ​​​ൺ ഡോ​​​ർ ഓ​​​രോ വ​​​ർ​​​ഷ​​​വും പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ക്കു പ​​​ത്താം സ്ഥാ​​​നം. ചൈ​​​ന​​​യ്ക്ക് 27ാം സ്ഥാ​​​നം. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ന്ത്യ ആ​​​ദ്യ പ​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്.

ലോ​​​ക​​​ത്തു മൊ​​​ത്തം 24.50 കോടി ക്രൈ​​​സ്ത​​​വ​​​ർ പീ​​​ഡ​​​നം നേ​​​രി​​​ടു​​​ന്ന​​​താ​​​യാ​​​ണ് അ​​​നു​​​മാ​​​നം. മു​​​ൻ വ​​​ർ​​​ഷം ഇ​​​ത് 21.50 കോടി ആ​​​യി​​​രു​​​ന്നു. ലോ​​​ക രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ക്കാ​​​ണ്. ക​​​ഴി​​​ഞ്ഞ 18 വ​​​ർ​​​ഷ​​​മാ​​​യി അ​​​വ​​​ർ സ്ഥാ​​​നം നി​​​ല​​​നി​​​ർ​​​ത്തു​​​ന്നു.

ഏ​​​ഷ്യ​​​യി​​​ൽ ഇ​​​ന്ത്യ, പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​ണ് പീ​​​ഡ​​​നം അ​​​തി​​​തീ​​​വ്രം. ചൈ​​​ന, നേ​​​പ്പാ​​​ൾ, ഇ​​​ന്തോ​​​നേ​​​ഷ്യ, വി​​​യ​​​റ്റ്നാം തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വ​​​ള​​​രെ കൂ​​​ടു​​​ത​​​ലാ​​​ണ്. ശ്രീ​​​ല​​​ങ്ക, മ​​​ലേ​​​ഷ്യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കൂ​​​ടി​​​യ ഗണത്തിലും.

ചൈ​​​ന ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ 43ൽ​​​നി​​​ന്ന് 27ാം സ്ഥാ​​​ന​​​ത്തേ​​​ക്ക് ഉ​​​യ​​​ർ​​​ന്നു. 2019ൽ ​​​ചൈ​​​ന​​​യി​​​ൽ അ​​​ഞ്ചു കോ​​​ടി ക്രൈ​​​സ്ത​​​വ​​​ർ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു​​​ത​​​ര​​​ത്തി​​​ലു​​​ള്ള പീ​​​ഡ​​​നം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് നി​​​രീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ചൈ​​​ന​​​യി​​​ൽ 93-115 ദ​​​ശ​​​ല​​​ക്ഷം പ്രൊ​​​ട്ട​​​സ്റ്റ​​​ന്‍റ് വി​​​ഭാ​​​ഗ​​​ക്കാ​​​രും 10-12 ദ​​​ശ​​​ല​​​ക്ഷം ക​​​ത്തോ​​​ലി​​​ക്ക​​​രും ഉ​​​ണ്ടെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം. വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്ക് തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ 2030ൽ ​​​ചൈ​​​ന ക്രൈ​​​സ്ത​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ലോ​​​ക​​​ത്ത് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തും. എ​​​ന്നാ​​​ൽ മ​​​ത​​​ത്തെ ഭീ​​​ഷ​​​ണി​​​യാ​​​യി കാ​​​ണു​​​ന്ന ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ ഏ​​​തു വി​​​ധേ​​​ന​​​യും ഇ​​​തു ത​​​ട​​​യാ​​​നു​​​ള്ള ഊ​​​ർ​​​ജി​​​ത​​​ശ്ര​​​മം ന​​​ട​​​ത്തു​​​ന്നു. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന പേ​​​രി​​​ൽ പ​​​ള്ളി​​​ക​​​ൾ റെ​​​യ്ഡ് ചെ​​​യ്ത് അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ന്നു. പു​​​രോ​​​ഹി​​​ത​​​രെ​​​യും വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്നു. ക്രൂ​​​ശി​​​ത​​​രൂ​​​പ​​​ത്തെ അ​​​പ​​​മാ​​​നി​​​ക്ക​​​ൽ, ഓ​​​ൺ​​​ലൈ​​​ൻ ബൈ​​​ബി​​​ൾ​​​വി​​​ല്പ​​​ന നി​​​രോ​​​ധി​​​ക്ക​​​ൽ, ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷം വി​​​ല​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു കൂ​​​ച്ചു​​​വി​​​ല​​​ങ്ങി​​​ടു​​​ന്നു.


വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള അ​​​മ​​​ർ​​​ഷം, പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ ഉ​​​രു​​​ക്കു​​​മു​​​ഷ്ടി, സൈ​​​ബ​​​ർ നി​​​രീ​​​ക്ഷ​​​ണം തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ൾ ചൈ​​​ന​​​യി​​​ലെ മ​​​ത​​​പീ​​​ഡ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണെ​​​ന്ന് ഓ​​​പ്പ​​​ൺ ഡോ​​​ർ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ചൈ​​​ന​​​യേ​​​ക്കാ​​​ൾ കൂ​​​ടി​​​യ നി​​​ല​​​യി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ഞ്ചു വ​​​ർ​​​ഷം മു​​​ന്പ് 28ാം സ്ഥാ​​​ന​​​ത്തു​​​നി​​​ന്നാ​​​ണ് ഇ​​​ന്ത്യ പ​​​ത്താം സ്ഥാ​​​ന​​​ത്തേ​​​ക്ക് ഉ​​​യ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കും ഇ​​​ന്ത്യ​​​യി​​​ൽ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​മി​​​ല്ല. രാ​​​ജ്യ​​​ത്തി​​​ന്‍റെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് സ്വാ​​​ഭാ​​​വി​​​ക ജീ​​​വി​​​തം ത​​​ന്നെ ന​​​യി​​​ക്കാ​​​നാ​​​വു​​​ന്നി​​​ല്ല. തീ​​​വ്ര​​​ദേ​​​ശീ​​​യ​​​വാ​​​ദ​​​മാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ മ​​​ത​​​പീ​​​ഡ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​മെ​​​ന്ന് ഓ​​​പ്പ​​​ൺ ഡോ​​​ർ പ​​​റ​​​യു​​​ന്നു.

അ​​​ൾ​​​ജീ​​​രി​​​യ, സെ​​​ൻ​​​ട്ര​​​ൽ ആ​​​ഫ്രി​​​ക്ക​​​ൻ റി​​​പ്പ​​​ബ്ലി​​​ക്, മാ​​​ലി, മൗ​​​റി​​​ത്താ​​​നി​​​യ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് മ​​​ത​​​പീ​​​ഡ​​​ന​​​ത്തി​​​ൽ മു​​​ന്നി​​​ൽ​​​നി​​​ൽ​​​ക്കു​​​ന്ന മ​​​റ്റു ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.