ഡെമോക്രാറ്റുമായുള്ള ചർച്ച: സമയം കളഞ്ഞെന്നു ട്രംപ്
Thursday, January 10, 2019 11:42 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ട്ര​​ഷ​​റി സ്തം​​ഭ​​നം ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി പ്ര​​തി​​പ​​ക്ഷ ഡെ​​മോ​​ക്രാ​​റ്റ് നേ​​താ​​ക്ക​​ളു​​മാ​​യി വൈ​​റ്റ്ഹൗ​​സി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ​​നി​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ബു​​ധ​​നാ​​ഴ്ച വാ​​ക്കൗ​​ട്ടു ന​​ട​​ത്തി. മെ​​ക്സി​​ക്ക​​ൻ അ​​തി​​ർ​​ത്തി​​യി​​ൽ മ​​തി​​ലോ സ്റ്റീ​​ൽ വേ​​ലി​​യോ കെ​​ട്ടു​​ന്ന​​തി​​നു പ​​ണം അ​​നു​​വ​​ദി​​ക്കാ​​ൻ ഡെ​​മോ​​ക്രാ​​റ്റ് ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള ജ​​ന​​പ്ര​​തി​​നി​​ധി സ​​ഭ ത​​യാ​​റാ​​വാ​​ത്ത​​താ​​ണ് ഭാ​​ഗി​​ക ഭ​​ര​​ണ​​സ്തം​​ഭ​​ന​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ​​ത്.

ച​​ർ​​ച്ച​​യി​​ൽ അ​​യ​​വി​​ല്ലാ​​ത്ത സ​​മീ​​പ​​നം ഡെ​​മോ​​ക്രാ​​റ്റു​​ക​​ൾ സ്വീ​​ക​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു ട്രം​​പ് വാ​​ക്കൗ​​ട്ടു ന​​ട​​ത്തി​​യ​​ത്.​​ച​​ർ​​ച്ച വെ​​റും സ​​മ​​യം പാ​​ഴാ​​ക്ക​​ലാ​​യി​​രു​​ന്നു​​വെ​​ന്ന് ട്രം​​പ് പി​​ന്നീ​​ട് പ്ര​​തി​​ക​​രി​​ച്ചു.


ട്ര​​ഷ​​റി സ്തം​​ഭ​​നം മൂ​​ലം ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ മു​​ട​​ങ്ങി​​യ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ഫെ​​ഡ​​റ​​ൽ ജീ​​വ​​ന​​ക്കാ​​രു​​ടെ കാ​​ര്യം അ​​വ​​ഗ​​ണി​​ച്ച് മ​​തി​​ൽ​​നി​​ർ​​മാ​​ണ​​ത്തി​​ൽ നി​​ർ​​ബ​​ന്ധം പി​​ടി​​ക്കു​​ക​​യാ​​ണു ട്രം​​പെ​​ന്നു സ്പീ​​ക്ക​​ർ നാ​​ൻ​​സി പെ​​ലോ​​സി കു​​റ്റ​​പ്പെ​​ടു​​ത്തി.

ഇ​​തി​​നി​​ടെ ഫ​​ണ്ടു ല​​ഭ്യ​​മ​​ാക്കി​​യി​​ല്ലെ​​ങ്കി​​ൽ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ക്കാ​​നും മ​​ടി​​ക്കി​​ല്ലെ​​ന്നു ട്രം​​പ് സൂ​​ചി​​പ്പി​​ച്ചു. ട്രം​​പ് ഇ​​ന്ന​​ലെ മെ​​ക്സി​​ക്ക​​ൻ അ​​തി​​ർ​​ത്തി സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ പോ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.