പോംപിയോ ബാഗ്ദാദിൽ
Thursday, January 10, 2019 12:56 AM IST
ബാ​​​ഗ്ദാ​​​ദ്: യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ ബാ​​​ഗ്ദാ​​​ദി​​​ലെ​​​ത്തി സ്പീ​​​ക്ക​​​ർ ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഡി​​​സം​​​ബ​​​ർ 26നു ​​​പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ന​​​ട​​​ത്തി​​​യ ഇ​​​റാ​​​ക്ക് സ​​​ന്ദ​​​ർ​​​ശ​​​ന​​​വേ​​​ള​​​യി​​​ൽ ഇ​​​റാ​​​ക്കി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ത്ത​​​ത് ഏ​​​റെ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​റാ​​​ക്കി​​​ലെ അ​​​ൽ അ​​​സാ​​​ദ് എ​​​യ​​​ർ​​​ബേ​​​സി​​​ലെ​​​ത്തി​​​യ ട്രം​​​പ് യു​​​എ​​​സ് ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രെ​​​യും സ്പെ​​​ഷ​​​ൽ സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യും അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു. ഇ​​​റാ​​​ക്കി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ബ്ദ​​​ൽ മ​​​ഹ്‌​​​ദി​​​യു​​​മാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച ഒ​​​ഴി​​​വാ​​​ക്കി പ​​​ക​​​രം ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട​​​ശേ​​​ഷം മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പോം​​​പി​​​യോ ഇ​​​റാ​​​ക്കി സ്പീ​​​ക്ക​​​റു​​​മാ​​​യും മ​​​റ്റ് പ്ര​​​മു​​​ഖ​​​രു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു ത​​​യാ​​​റാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.