ജർമനിയിലെ പ്രതിപക്ഷ പാർട്ടി നേതാവിനെ തല്ലിച്ചതച്ചു
ജർമനിയിലെ പ്രതിപക്ഷ പാർട്ടി നേതാവിനെ തല്ലിച്ചതച്ചു
Wednesday, January 9, 2019 12:57 AM IST
ബ​​ർ​​ലി​​ൻ: ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റ് (ബു​ൻ​ഡ​സ്റ്റാ​ഗ്) അം​ഗ​വും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ ഓ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർ​മ​നി​യു​ടെ (എ​എ​ഫ് ഡി) നേ​താ​വു​മാ​യ ഫ്രാ​ങ്ക് മാ​ഗ്നി​സി​നു അ​ജ്ഞാ​ത​രു​ടെ ക്രൂ​ര​മ​ർ​ദ​നം. ജ​ർ​മ​നി​യി​ലെ ബ്രെ​മ​ൻ ന​ഗ​ര​ത്തി​ലെ തി​യ​റ്റ​റി​നു സ​മീ​പം വ​ച്ചാ​ണ് തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹ​ത്തെ മു​ഖം​മൂ​ടി​ധാ​രി​ക​ൾ ത​ല്ലി​ച്ച​ത​ച്ച​ത്.

ആ​​​ക്ര​​​മ​​​ണം രാ​​​ഷ്‌​​​ട്രീ​​​യ പ്രേ​​​രി​​​ത​​​മാ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ചു. ബോ​​​ധം​​​കെ​​ട്ടു ത​​​റ​​​യി​​​ൽ വീ​​​ണ ഫ്രാ​​ങ്കി​​ന്‍റെ ത​​​ല​​​യി​​​ൽ അ​​ക്ര​​മി​​ക​​ൾ തൊ​​​ഴി​​​ച്ച​​​താ​​​യും പ​​​റ​​​യു​​​ന്നു. ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ​ അ​​ദ്ദേ​​ഹ​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


തീ​​വ്ര​​വ​​ല​​തു​​പ​​ക്ഷ, യൂ​​റോ​​വി​​രു​​ദ്ധ നി​​ല​​പാ​​ടു​​ക​​ളു​​ള്ള എ​​എ​​ഫ്ഡി​​ക്ക് പാ​​ർ​​ല​​മെ​​ന്‍റി​​ൽ 94 സീ​​റ്റു​​ക​​ളു​​ണ്ട്. രാ​​ഷ്‌ട്ര‌ീ​​യ എ​​തി​​രാ​​ളി​​ക​​ളെ അ​​ക്ര​​മ​​ത്തി​​ലൂ​​ടെ നേ​​രി​​ടു​​ന്ന ന​​ട​​പ​​ടി ശ​​രി​​യ​​ല്ലെ​​ന്നും കു​​റ്റ​​ക്കാ​​രെ ഉ​​ട​​ൻ നി​​യ​​മ​​ത്തി​​നു മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്നും ജ​​ർ​​മ​​ൻ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി ഹെ​​യ്കോ മാ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.