ഇപ്പോൾ ഭൂരിപക്ഷം ബ്രെക്സിറ്റിന് എതിരെന്നു സർവേ
ഇപ്പോൾ ഭൂരിപക്ഷം ബ്രെക്സിറ്റിന് എതിരെന്നു സർവേ
Wednesday, January 9, 2019 12:57 AM IST
ല​​​ണ്ട​​​ൻ: ഇ​​​പ്പോ​​​ൾ ഹി​​​തപ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യാ​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ തു​​​ട​​​ര​​​ണ​​​മെ​​​ന്നു ഭൂ​​​രി​​​പ​​​ക്ഷം ബ്രി​​​ട്ടീ​​​ഷു​​​കാ​​​രും പ​​​റ​​​യും. യൂ​​​ഗ​​​വ് എ​​​ന്ന അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ ഏ​​​ജ​​​ൻ​​​സി ന​​​ട​​​ത്തി​​​യ സ​​​ർ​​​വേ​​​യു​​​ടെ നി​​​ഗ​​​മ​​​ന​​​മാ​​​ണി​​​ത്. മാ​​​ർ​​​ച്ച് 29ന് ​​​ബ്രി​​​ട്ട​​​ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​വ​​​രാ​​​നി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​പ്പോ​​​ൾ ഹി​​​തപ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യാ​​​ൽ 46 ശ​​​ത​​​മാ​​​നം പേ​​​ർ യൂ​​​ണി​​​യ​​​നി​​​ൽ തു​​​ട​​​രാ​​​ൻ വോ​​​ട്ടു ചെ​​​യ്യും; 39 ശ​​​ത​​​മാ​​​നം പേ​​​ർ പു​​​റ​​​ത്തു​​​പോ​​​രാ​​​നും. ശേ​​​ഷം പേ​​​ർ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. ഈ ​​​രീ​​​തി​​​യി​​​ൽ വോ​​​ട്ടിം​​​ഗ് ന​​​ട​​​ത്തി​​​യാ​​​ൽ 54:46 ക്ര​​​മ​​​ത്തി​​​ൽ ആ​​​കും ഫ​​​ലം. വോ​​​ട്ട് ചെ​​​യ്ത​​​വ​​​രി​​​ൽ 54 ശ​​​ത​​​മാ​​​നം യൂ​​​ണി​​​യ​​​നി​​​ൽ‌ തു​​​ട​​​ര​​​ണ​​​മെ​​​ന്ന വാ​​​ദ​​​ത്തെ പി​​​ന്താ​​​ങ്ങും. 2016ൽ ​​​ബ്രെ​​​ക്സി​​​റ്റ് വോ​​​ട്ട് ന​​​ട​​​ന്ന​​​പ്പോ​​​ൾ 52ശ​​​ത​​​മാ​​​നം പു​​​റ​​​ത്തു​​​പോ​​​കാ​​​നും 48 ശ​​​ത​​​മാ​​​നം തു​​​ട​​​രാ​​​നും വോ​​​ട്ട് ചെ​​​യ്തു.


ബ്രി​​​ട്ട​​​നി​​​ൽ ന​​​ല്ലൊ​​​രു പ​​​ങ്ക് ആ​​​ൾ​​​ക്കാ​​​ർ വീ​​​ണ്ടും ഹി​​​തപ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം എ​​​ന്ന വാ​​​ദ​​​ക്കാ​​​രാ​​​ണ്. അ​​​വ​​​ർ പ​​​ല ത​​​ല​​​ങ്ങ​​​ളി​​​ൽ അ​​​തി​​​നു സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്നു​​​മു​​​ണ്ട്. വേ​​​റൊ​​​രു ഹി​​​തപ​​​രി​​​ശോ​​​ധ​​​ന വേ​​​ണ​​​മെ​​​ന്ന് 53 ശ​​​ത​​​മാ​​​നം പേ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.