അഫ്ഗാനിസ്ഥാനിൽ സ്വർണഖനി ഇടിഞ്ഞ് 30 മരണം
അഫ്ഗാനിസ്ഥാനിൽ സ്വർണഖനി ഇടിഞ്ഞ് 30 മരണം
Sunday, January 6, 2019 11:23 PM IST
കാ​​​ബൂ​​​ൾ: വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ർ​​​ണ​​​ഖ​​​നി ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ് 30 പേ​​​ർ മ​​​രി​​​ച്ചു. 15 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ബ​​​ദാ​​​ക്ഷാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ കോ​​​ഹി​​​സ്ഥാ​​​ൻ ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ​​​യാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം.എ​​​സ്ക​​​വേ​​​റ്റ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ദീ​​​തീ​​​രം കു​​​ഴി​​​ച്ച് സ്വ​​​ർ​​​ണം ഖ​​​ന​​​നം ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഗ്രാ​​​മീ​​​ണ​​​ർ. 60 മീ​​​റ്റ​​​ർ അ​​​ഴ​​​മു​​​ള്ള തു​​​ര​​​ങ്കം ഇ​​​ടി​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഖ​​​ന​​​ന​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പ്രൊ​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ അ​​​ല്ലെ​​​ന്ന് അ​​​ഫ്ഗാ​​​ൻ സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​യ​​​ച്ചു.


താ​​​ജി​​​ക്കി​​​സ്ഥാ​​​ൻ, ചൈ​​​ന, പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ബ​​​ദാ​​​ക്ഷാ​​​ൻ മ​​​ല​​​നി​​​ര​​​ക​​​ൾ നി​​​റ​​​ഞ്ഞ മേ​​​ഖ​​​ല​​​യാ​​​ണ്. ത​​​ണു​​​പ്പു​​​കാ​​​ല​​​ത്ത് മേ​​​ഖ​​​ല​​​യി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ പ​​​തി​​​വാ​​​ണ്.

ഗ്രാ​​​മീ​​​ണ​​​ർ കാ​​​ല​​​ങ്ങ​​​ളാ​​​യി ഖ​​​ന​​​നം ന​​​ട​​​ത്താ​​​റു​​​ണ്ട്. അ​​​ഫ്ഗാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​വ​​​രു​​​ടെ മേ​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.