യുക്രെയ്ൻ സഭ സ്വതന്ത്ര സഭയായി
Sunday, January 6, 2019 11:23 PM IST
കീ​​​വ്: യു​​​ക്രെ​​​യി​​​നി​​​ലെ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ റ​​​ഷ്യ​​​യി​​​ലെ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ​​​് സഭ​​​യി​​​ൽ​​​നി​​​ന്നു സ്വ​​​ത​​​ന്ത്ര​​​മാ​​​യി.

യു​​​ക്രെ​​​യി​​​ൻ സ​​​ഭ​​​യ്ക്ക് സ്വ​​​യം​​​ഭ​​​ര​​​ണാ​​​വ​​​കാ​​​ശം ന​​​ല്കു​​ന്ന ഉ​​ത്ത​​ര​​വി​​ൽ കോ​​​ൺ​​​സ്റ്റാ​​​ന്‍റി​​​നോ​​​പ്പി​​​ൾ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് ബ​​​ർ​​​ത്ത​​​ലോ​​​മി​​​യോ ഒ​​ന്നാ​​മ​​ൻ ഒ​​പ്പു​​വ​​ച്ചു. ഇ​​​സ്താം​​​ബൂ​​​ളി​​​ലെ സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ശ​​നി​​യാ​​ഴ്ച ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ യു​​​ക്രെ​​​യി​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പെ​​​ട്രോ പൊ​​​റോ​​​ഷെ​​​ങ്കോ അ​​​ട​​​ക്ക​​​മു​​​ള്ള ​​​നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് റ​​​ഷ്യ​​​ൻ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ കോ​​​ൺ​​​സ്റ്റാ​​​ന്‍റി​​​നോ​​​പ്പി​​​ൾ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സു​​​മാ​​​യു​​​ള്ള എ​​​ല്ലാ ബ​​​ന്ധ​​​വും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു.


യു​​​ക്രെ​​​യി​​​ൻ സ​​​ഭ നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി റ​​​ഷ്യ​​​ൻ സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ലാ​​​യി​​​രു​​​ന്നു. യു​​​ക്രെ​​​യി​​​ൻ സോ​​​വി​​​യ​​​റ്റ് യൂ​​​ണി​​​യ​​​നി​​​ൽ​​​നി​​​ന്നു സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​​​യ​​​ശേ​​​ഷം റ​​​ഷ്യ​​​ൻ സ​​​ഭ​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം അ​​​ത്ര സു​​​ഗ​​​മ​​​മാ​​​യി​​​രു​​​ന്നി​​​ല്ല.

ക​​ഴി​​ഞ്ഞ​​മാ​​സം യു​​ക്രെ​​യ്ൻ ഒാ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭാ നേ​​താ​​ക്ക​​ൾ മോ​​സ്കോ പാ​​ത്രി​​യ​​ർ​​ക്കേ​​റ്റു​​മാ​​യു​​ള്ള ബ​​ന്ധം വേ​​ർ​​പെ​​ടു​​ത്തി പു​​തി​​യ സ​​ഭ രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കു​​ക​​യും സ​​ഭ​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​തി​​ന് 39കാ​​ര​​നാ​​യ എ​​പ്പി​​പ്പാ​​നി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​കയും ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.