മഡുറോയുടെ സത്യപ്രതിജ്ഞ സുപ്രീംകോടതി മുന്പാകെ
മഡുറോയുടെ സത്യപ്രതിജ്ഞ സുപ്രീംകോടതി മുന്പാകെ
Sunday, January 6, 2019 11:23 PM IST
കാ​​ര​​ക്കാ​​സ്: വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ പ​​​ത്തി​​​നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും. പ്ര​​​തി​​​പ​​​ക്ഷ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ അ​​​സം​​​ബ്ലിയെ ഒ​​​ഴി​​​വാ​​​ക്കി സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മു​​​ന്പാ​​​കെ​​​യാ​​​യി​​​രി​​​ക്കും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യെ​​​ന്നു വെ​​​ന​​​സ്വേ​​​ല ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​സം​​​ബ്ലി പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​ബെ​​​ല്ലോ അ​​​റി​​​യി​​​ച്ചു.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ മാ​​​നി​​​ക്കാ​​​ത്ത നാ​​​ഷ​​​ണ​​​ൽ അ​​​സം​​​ബ്ലിക്ക് നി​​​യ​​​മ​​​സാ​​​ധു​​​ത ന​​​ഷ്ട​​​മാ​​​യെ​​​ന്നു കാ​​​ബെ​​​ല്ലോ പ​​​റ​​​ഞ്ഞു. മേ​​​യ് 20നു ​​​ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ലാ​​​ണു മ​​​ഡു​​​റോ ര​​​ണ്ടാം​​​ വ​​​ട്ട​​​വും പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. 2016 ജ​​​നു​​​വ​​​രി മു​​​ത​​​ൽ നാ​​​ഷ​​​ണ​​​ൽ അ​​​സം​​​ബ്ലിയി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണു ഭൂ​​​രി​​​പ​​​ക്ഷം. എ​​​ന്നാ​​​ൽ 2017ൽ ​​​മ​​​ഡു​​​റോ​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ൾ ചേ​​​ർ​​​ന്ന് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​സം​​​ബ്ലി രൂ​​​പീ​​​ക​​​രി​​​ച്ചു. വെ​​​ന​​​സ്വേ​​​ല​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന തി​​​രു​​​ത്തി​​​യെ​​​ഴു​​​തു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.


നി​​യ​​മാ​​നു​​സൃ​​ത പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​തു​​വ​​രെ അ​​ധി​​കാ​​രം പാ​​ർ​​ല​​മെ​​ന്‍റി​​നു(​​നാ​​ഷ​​ണ​​ൽ അ​​സം​​ബ്ലി) കൈ​​മാ​​റാ​​ൻ മ​​ഡു​​റോ ത​​യാ​​റാ​​വ​​ണ​​മെ​​ന്ന് നി​​ര​​വ​​ധി ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളും കാ​​ന​​ഡ​​യും ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.