സൈനിക പിന്മാറ്റത്തിന് ഉപാധിവച്ച് ബോൾട്ടൻ
സൈനിക പിന്മാറ്റത്തിന് ഉപാധിവച്ച് ബോൾട്ടൻ
Sunday, January 6, 2019 11:23 PM IST
ജ​​റു​​സ​​ലം: സി​​റി​​യ​​യി​​ലെ കു​​ർ​​ദു​​ക​​ളു​​ടെ സു​​ര​​ക്ഷ​​യ്ക്ക് തു​​ർ​​ക്കി ഉ​​റ​​പ്പു​​ത​​ന്ന​​ശേ​​ഷ​​മേ സി​​റി​​യ​​യി​​ൽ നി​​ന്നു യു​​എ​​സ് സൈ​​ന്യ​​ത്തെ പി​​ൻ​​വ​​ലി​​ക്കു​​ക​​യു​​ള്ളു​​വെ​​ന്നു യു​​എ​​സ്ദേ​​ശീ​​യ സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വ് ജോ​​ൺ ബോ​​ൾ​​ട്ട​​ൻ.

സി​​റി​​യ​​യി​​ൽ​​നി​​ന്നു പി​​ന്മാ​​റാ​​നു​​ള്ള നീ​​ക്കം വൈ​​റ്റ് ഹൗ​​സ് പ്ര​​ഖ്യാ​​പി​​ച്ച​​ശേ​​ഷം ആ​​ദ്യ​​മാ​​യി ഇ​​സ്ര​​യേ​​ലി​​ൽ എ​​ത്തി​​യ ബോ​​ൾ​​ട്ട​​ൻ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രു​​മാ​​യി സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സി​​റ​​യ​​യി​​ൽ ഐ​​എ​​സ് വി​​രു​​ദ്ധ​​പോ​​രാ​​ട്ട​​ത്തി​​ൽ യു​​എ​​സി​​ന്‍റെ സ​​ഖ്യ​​ക​​ക്ഷി​​യാ​​യി​​രു​​ന്നു കു​​ർ​​ദു​​ക​​ൾ. ഇ​​വ​​രു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​ന് എ​​ന്തെ​​ല്ലാം ന​​ട​​പ​​ടി എ​​ടു​​ക്കു​​മെ​​ന്ന കാ​​ര്യം തു​​ർ​​ക്കി അ​​റി​​യി​​ക്കു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പ്ര​​ധാ​​ന​​മ​​ന്ത്രി നെ​​ത​​ന്യാ​​ഹു​​വു​​മാ​​യി ബോ​​ൾ​​ട്ട​​ൻ ന​​ട​​ത്തു​​ന്ന ച​​ർ​​ച്ച​​യി​​ൽ സി​​റി​​യ​​ൻ പ്ര​​ശ്ന​​വും വി​​ഷ​​യ​​മാ​​വും.


ഇ​​തി​​നി​​ടെ അ​​ൽ​​ക്വ​​യ്ദ ബ​​ന്ധ​​മു​​ള്ള നു​​സ്റ ഫ്ര​​ണ്ട് തീ​​വ്ര​​വാ​​ദി​​ക​​ൾ ആ​​ല​​പ്പോ പ്ര​​വി​​ശ്യ​​യി​​ലെ അ​​റ്റാ​​ര​​ബ് ന​​ഗ​​ര​​ത്തി​​ൽ എ​​ത്തി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ആ​​ല​​പ്പോ ന​​ഗ​​ര​​ത്തി​​ൽ​​നി​​ന്ന് 25 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് അ​​റ്റാ​​ര​​ബ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.