അബോധാവസ്ഥയിൽ കഴിയുന്ന യുവതി പ്രസവിച്ച കേസിൽ അന്വേഷണം
അബോധാവസ്ഥയിൽ കഴിയുന്ന യുവതി പ്രസവിച്ച കേസിൽ അന്വേഷണം
Sunday, January 6, 2019 12:43 AM IST
ഫീ​നി​ക്‌​സ്: പ​തി​റ്റാ​ണ്ടാ​യി അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കു​ഞ്ഞി​നു ജ​ന്മം ന​ല്കി​യ സം​ഭ​വ​ത്തി​ല്‍ യു​എ​സ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​രി​സോ​ണ​യി​ലെ ഫീ​നി​ക്‌​സി​ലു​ള്ള ഹെ​സി​യ​ന്ത ഹെ​ല്‍ത്ത്‌​കെ​യ​ര്‍ ക്ലി​നി​ക്കി​ലെ രോ​ഗി​ണി​യാ​ണ് ഇ​ര​യാ​യ​ത്. ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നു വ്യ​ക്ത​മ​ല്ല. നി​ര​ന്ത​ര​ പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള ഇ​വ​രു​ടെ മു​റി​യി​ല്‍ ധാ​രാ​ളം ജീ​വ​ന​ക്കാ​ര്‍ പ്ര​വേ​ശി​ക്കു​മാ​യി​രു​ന്നു.


പൂ​ര്‍ണ ഗ​ര്‍ഭി​ണി​യാ​യ​പ്പോ​ഴാ​ണ് ക്ലി​നി​ക്കി​ലെ അധികൃതരുടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഡി​സം​ബ​ര്‍ 29ന് ​ആ​ണ്‍കു​ഞ്ഞി​നു ജ​ന്മം ന​ല്കി​. കു​ഞ്ഞ് ആ​രോ​ഗ്യ​വാ​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.