ശ്വാസകോശത്തിന്‍റെ അതേ മാതൃകയിൽ രക്തക്കട്ട
ശ്വാസകോശത്തിന്‍റെ അതേ മാതൃകയിൽ രക്തക്കട്ട
Monday, December 10, 2018 12:54 AM IST
സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​സ്കോ: ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഒ​​​രു രോ​​​ഗി​​​യി​​​ൽ ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ച്ച​​​ത് ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ന്‍റെ അ​​​തേ രൂ​​​പ​​​ത്തി​​​ൽ. സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​സ്കോ​​​യി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഒാ​​​ഫ് ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലാ​​​ണു സം​​​ഭ​​​വം.

ഹൃ​​​ദ​​​യസ്തം​​​ഭനത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് രോ​​​ഗി​​​യെ ഇ​​​വി​​​ടെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി ഡോ​​​ക്ട​​​ർ​​​മാ​​​ർ ശ​​​രീ​​​ര​​​ത്തി​​​ലേ​​​ക്ക് കൃ​​​ത്രി​​​മ​​​മാ​​​യി ര​​​ക്തം പ​​​ന്പ് ചെ​​​യ്തു. ഈ ​​​പ്ര​​​ക്രി​​​യ​​​യു​​​ടെ അ​​​ന​​​ന്ത​​​ര​​​ഫ​​​ല​​​മാ​​​യി ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രോ​​​ഗി, ക​​​ട്ട​​​പി​​​ടി​​​ച്ച ര​​​ക്തം ഛർ​​​ദി​​​ക്കാൻ തു​​​ട​​​ങ്ങി. ആ​​​ദ്യം ചെ​​​റി​​​യ ര​​​ക്ത​​​ക്ക​​​ട്ട​​​ക​​​ളാ​​​ണു പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. അ​​​വ​​​സാ​​​നം വ​​​ന്ന​​​ത് വ​​​ല​​​ത്തേ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ലെ ര​​​ക്ത​​​കു​​​ഴ​​​ലു​​​ക​​​ളു​​​ടെ അ​​​തേ രൂ​​​പ​​​ത്തി​​​ലു​​​ള്ള ഒ​​​ന്നും. വി​​​ല​​​ങ്ങ​​​നെ ആ​​​റി​​​ഞ്ച് നീ​​​ള​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു ര​​​ക്ത​​​ക്ക​​​ട്ട​​​യ്ക്ക്.

ഇ​​​തു​​​പോ​​​ലൊ​​​രു സം​​​ഭ​​​വം ഇ​​​തി​​​നു മു​​​ന്പു ക​​​ണ്ടി​​​ട്ടി​​​ല്ലെ​​​ന്ന് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ ഡോ​​​ക്ട​​​റാ​​​യ ഗാ​​​വി​​​റ്റ് വു​​​ഡ്‌​​​വാ​​​ർ​​​ഡ് പ​​​റ​​​ഞ്ഞു. രോ​​​ഗി​​​യു​​​ടെ പേ​​​രു വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.