ഇ-മെയിൽ വിവാദത്തിൽ കുരുങ്ങി ഇവാങ്ക ട്രംപ്
ഇ-മെയിൽ വിവാദത്തിൽ കുരുങ്ങി ഇവാങ്ക ട്രംപ്
Wednesday, November 21, 2018 12:33 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മ​​​ക​​​ളും വൈ​​​റ്റ്ഹൗ​​​സി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​പ​​​ദേ​​​ഷ്ടാ​​​വു​​​മാ​​​യ ഇ​​​വാ​​​ങ്ക ട്രം​​​പ് സ​​​ർ​​​ക്കാ​​​ർ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് സ്വ​​​ന്തം ഇ-​​​മെ​​​യി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യി വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. 2017ൽ ​​​ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നൂ​​​റുക​​​ണ​​​ക്കി​​​നു മെ​​​യി​​​ലു​​​ക​​​ൾ സ്വ​​​ന്തം അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ അ​​​യ​​​ച്ചു. വൈ​​​റ്റ്ഹൗ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ർ, കാ​​​ബി​​​ന​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, സ്വ​​​ന്തം അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കാ​​​ണ് മെ​​​യി​​​ലു​​​ക​​​ൾ അ​​​യ​​​ച്ച​​​ത്. ഇ​​​വാ​​​ങ്ക​​​യു​​​ടെ ന​​​ട​​​പ​​​ടി ഫെ​​​ഡ​​​റ​​​ൽ റി​​​ക്കാ​​​ർ​​​ഡ് ച​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും പ​​​ത്രം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


2016ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ട്രം​​​പി​​​ന്‍റെ എ​​​തി​​​രാ​​​ളി​​​യാ​​​യി​​​രു​​​ന്ന ഹി​​​ല്ല​​​രി ക്ലി​​​ന്‍റ​​​ൺ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രി​​​ക്കേ ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് സ്വ​​​ന്തം ഇ-​​​മെ​​​യി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് വ​​ൻ ​​വി​​വാ​​ദ​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.